Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്ക് ത്രില്ലിംഗ് ന്യൂ ഇയര്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കംബാക്ക് ന്യൂഇയര്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ പതിമൂന്നാം ജയവുമായി ചെല്‍സി കുതിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ലെസ്റ്റര്‍സിറ്റി ക്ലബ്ബുകളും പുതുവത്സരത്തിലേക്ക് ജയിച്ചു കയറി.

പത്തൊമ്പത് റൗണ്ടുകളില്‍ നിന്ന് 49 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത്. 43 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തുണ്ട്. തോല്‍വിയേറ്റ മാഞ്ചസ്റ്റര്‍ സിറ്റി 39 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 36 പോയിന്റുമായി ആറാം സ്ഥാനത്താണ്.

ചെല്‍സി വിജയത്തിന്റെ സ്‌റ്റോക്ക് കൂട്ടി !

ചെല്‍സി വിജയത്തിന്റെ സ്‌റ്റോക്ക് കൂട്ടി !

ആറ് ഗോളുകള്‍ പിറന്ന ത്രില്ലറായിരുന്നു മത്സരം. ചെല്‍സി അന്തിമവിജയം 4-2 മാര്‍ജിനില്‍ സ്റ്റോക്ക് സിറ്റിക്കെതിരെ നേടി. ആദ്യപകുതിയില്‍ 1-0ന് ചെല്‍സി മുന്നില്‍. ഗാരി കാഹിലായിരുന്നു ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഗോളുകള്‍ മാറി മറിഞ്ഞു. മാര്‍ട്ടിന്‍സ് ഇന്‍ഡിയിലൂടെ സമനില പിടിച്ച സ്റ്റോക്കിനെ വില്യനിലൂടെ അമ്പത്തേഴാം മിനുട്ടില്‍ ചെല്‍സി വീണ്ടും പിറകിലാക്കി , 2-1. അറുപത്തിനാലാം മിനുട്ടില്‍ ക്രൗച്ചിലൂടെ സ്റ്റോക്ക് 2-2ന് ഒപ്പം പിടിച്ചു. തൊട്ടടുത്ത മിനുട്ടില്‍ വില്യനിലൂടെ ചെല്‍സി 3-2ന് ലീഡെടുത്തു. എണ്‍പത്തഞ്ചാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയുടെ ഗോളില്‍ 4-2ന് ചെല്‍സി ജയം ആധികാരികമാക്കി.

ഗോര്‍ഡിയോളയെ വീഴ്ത്തി പെപ്

ഗോര്‍ഡിയോളയെ വീഴ്ത്തി പെപ്

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗൊര്‍ഡിയോളയും ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപും ജര്‍മന്‍ ബുണ്ടസ് ലിഗയിലെ എതിരാളികളായിരുന്നു. പെപ് ബയേണിന്റെയും ക്ലോപ് ബൊറൂസിയയുടെയും കോച്ചായിരുന്ന കാലത്തായിരുന്നു ഈ നേര്‍ക്കുനേര്‍ യുദ്ധം. ജര്‍മന്‍ ലീഗില്‍ ഇവരുടെ ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് 4-4 ആണ്. ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇരുവരും ആദ്യമായിട്ട് മുഖാമുഖം വന്നത് ഇപ്പോഴാണ്. ജയം ക്ലോപിനൊപ്പം. എട്ടാം മിനുട്ടില്‍ ആദം ലല്ലാനയുടെ ക്രോസ് ബോളില്‍ ജോര്‍ജിനിയോ വിനാള്‍ഡമിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളിലായിരുന്നു ലിവര്‍പൂളിന്റെ ജയം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കസറി

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കസറി

അറുപത്തേഴാം മിനുട്ടില്‍ മിഡില്‍സ്്ബറോക്കെതിരെ ഒരു ഗോളിന് പിറകിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ തോല്‍വിയിലേക്ക് വഴുതിയെന്ന് തോന്നി. പക്ഷേ, 85,86 മിനുട്ടുകളില്‍ മാഞ്ചസ്റ്റര്‍ ഗോളടിച്ച് ജയിച്ച് കയറുന്ന കാഴ്ച. ഓള്‍ഡ്ട്രഫോര്‍ഡ് ഇളകി മറിഞ്ഞു. മാര്‍ഷ്വലും പോഗ്ബയുമാണ് സ്‌കോര്‍ ചെയ്തത്.

ഗോള്‍ നില

ഗോള്‍ നില

ബണ്‍ലി 4-1 സണ്ടര്‍ലന്‍ഡ്

ചെല്‍സി 4-2 സ്‌റ്റോക്ക്

ലെസ്റ്റര്‍ 1-0 വെസ്റ്റ്ഹാം

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1 മിഡില്‍സ്്ബറോ

സതംപ്ടണ്‍ 1-2 വെസ്റ്റ്‌ബ്രോം

സ്വാന്‍സി 0-3 ബൗണ്‍മൗത്

ലിവര്‍പൂള്‍ 1-0 മാഞ്ചസ്റ്റര്‍ സിറ്റി

Story first published: Sunday, January 1, 2017, 10:14 [IST]
Other articles published on Jan 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+