വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇനി മുതൽ പ്രീമിയർ ലീഗിൽ പുതിയ തരം അവാർഡ്

By Desk

സീസണിലെ മികച്ച ഗോൾ സ്‌കോറർക്ക് ഗോൾഡൻ ബൂട്ടും മികച്ച ഗോൾകീപ്പർക്ക് ഗോൾഡൻ ഗ്ലവും നൽകുമ്പോൾ എന്തുകൊണ്ട് സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ് നൽകിയ താരത്തിന് ഒരു അവാർഡ് നൽകിക്കൂട;ഫുട്ബോളിലെ ഈ സംശയത്തിന് മാറ്റംവരുത്തികൊണ്ട് പ്രീമിയർ ലീഗ് ഈ സീസൺ മുതൽ പ്ലേ മേക്കർ ഓഫ് ദി സീസൺ അവാർഡ് കൊടുക്കാൻ തീരുമാനിച്ചു.

ഈ അവാർഡ് ആദ്യം വാങ്ങിക്കുന്നത് ഒരു മാഞ്ചസ്റ്റർ സിറ്റി താരമായിരിക്കുമെന്നതിൽ സംശയംവേണ്ട. കാരണം ഈ സീസണിൽ ഏറ്റവും കൂടുതൽ അസ്സിസ്റ് നൽകിയതിൽ ആദ്യ മൂന്ന് പേരും മാഞ്ചസ്റ്റർ സിറ്റി താരങ്ങളാണ്.15 അസിസ്റ്റുമായി കെവിൻ ഡി ബ്രൂയ്‌നെ 12 അസിസ്റ്റുമായി ലിറോയ് സാനെ 11 എണ്ണവുമായി ഡേവിഡ് സിൽവയുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.കഴിഞ്ഞ സീസണിലും ബെൽജിയം താരം കെവിൻ ഡി ബ്രൂയ്‌നെയായിരുന്നു മുന്നിൽ.18 അസിസ്റ്റുകളാണ് താരം കഴിഞ്ഞ സീസണിൽ സിറ്റിക്കുവേണ്ടി നേടിയത്.എന്തായാലും രണ്ട് സീസണിലെയും താരത്തിന്റെ പ്രകടനത്തിന് ഇനി പ്രതിഫലം ലഭിക്കും.

manchestercity

ഇനിയുള്ള അഞ്ച് മത്സരങ്ങളിൽ നിന്നായി 6 അസിസ്റ്റുകളും കൂടി ഡി ബ്രൂയ്‌ന് സ്വന്തക്കാനായാൽ തിയറി ഹെൻറി ആ​ഴ്​​സണലിൽ 2002/2003 സീസണുകളിൽ കുറിച്ച 20 അസ്സിസ്റ് എന്ന റെക്കോർഡ് താരത്തിന് തിരുത്താനാകും.പ്രീമിയർ ലീഗിൽ ഇങ്ങനെയൊരു അവാർഡുകൊണ്ടുവന്നതിൽ സന്തോഷമുണ്ടെന്ന് ഇത് താരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമാകുമെന്നും,തിയറി ഹെൻറി ട്വിറ്ററിൽ കുറിച്ചു.

Story first published: Thursday, April 19, 2018, 8:43 [IST]
Other articles published on Apr 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X