For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചരിത്രം ലിവര്‍പൂളിനൊപ്പം, മികവ് സിറ്റിക്കൊപ്പവും, ഇംഗ്ലീഷ് ഫുട്‌ബോളിലെ ചാമ്പ്യന്‍മാരെ തീരുമാനിക്കുക ഈ കളികള്‍

1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ് ആഭ്യന്തര ഫുട്‌ബോള്‍ സീസണിലെ രണ്ട് പ്രധാന കിരീടങ്ങളും യുവേഫ ചാമ്പ്യന്‍സ് ലീഗും ഉള്‍പ്പടെ മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയത് ഇന്നും നിറമുള്ള ഓര്‍മയാണ്. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്ന പരിശീലകന് കീഴില്‍ ആ ടീം പിന്നീട് നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയത് പില്‍ക്കാല ചരിത്രം.

അലക്‌സ് ഫെര്‍ഗൂസന്‍ അടക്കി ഭരിച്ചിടത്തേക്ക് ചെല്‍സിയുടെ കോച്ചായി ജോസ് മൗറിഞ്ഞോ എത്തിയത് പ്രീമിയര്‍ ലീഗിന്റെ ടോപ് ഓര്‍ഡറില്‍ മാറ്റമുണ്ടാക്കി. ആര് വന്നാലും പോയാലും ആര്‍സെന്‍ വെംഗറുടെ ആഴ്‌സണല്‍ ടോപ് ഫോറിലെ സ്ഥിരതയുടെ പര്യായമായി നിന്നു. റോബര്‍ട്ടോ മാന്‍സിനിയും പെല്ലെഗ്രിനിയും കഴിഞ്ഞ് പെപ് ഗോര്‍ഡിയോളയിലെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി യുഗവും യുര്‍ഗന്‍ ക്ലോപിന്റെ ലിവര്‍പൂള്‍ യുഗവുമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗ് ഫൈറ്റില്‍ അവശേഷിക്കുന്നത്.


ലിവര്‍പൂള്‍ തന്നെ ചാമ്പ്യന്‍മാര്‍..

ലിവര്‍പൂള്‍ തന്നെ ചാമ്പ്യന്‍മാര്‍..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂള്‍ ഉയര്‍ത്തും. ഇത്ര ധൈര്യമായി എങ്ങനെ പറയാനാകും എന്നായിരിക്കും. മുന്‍ കണക്കുകളും ചരിത്രവും സൂചിപ്പിക്കുന്നത് ലിവര്‍പൂളാകണം നടപ്പ് സീസണിലെ ചാമ്പ്യന്‍മാര്‍ എന്നാണ്. 1905 മുതലിങ്ങോട്ട് ലീഗ് സീസണിലെ ആദ്യ 21 മത്സരങ്ങളില്‍ കുറഞ്ഞത് 52 പോയിന്റെങ്കിലും നേടിയവര്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്. ഇത്തവണ 21 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ലിവര്‍പൂളിന് 54 പോയിന്റുണ്ട്. കിരീടപ്പോരില്‍ ലിവര്‍പൂളിന് ഭീഷണി ഉയര്‍ത്തുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് 50 പോയിന്റേ നേടാനായുള്ളൂ.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ 21 കളികളില്‍ നേടിയത് 59 പോയിന്റാണ്. 200506 സീസണില്‍ ചാമ്പ്യന്‍മാരായ ചെല്‍സി 21 മത്സരങ്ങളില്‍ 58 പോയിന്റുമായി ലീഡെടുത്തിരുന്നു. 1960 ല്‍ ടോട്ടനം (56), 190708 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (53), 200607 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (53), 1987 സീസണില്‍ ലിവര്‍പൂള്‍ (53), 201213 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (52), 199394 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (52), 201617 സീസണില്‍ ചെല്‍സി (52), 200405 സീസണില്‍ ചെല്‍സി (52) എന്നങ്ങനെയാണ് ചാമ്പ്യന്‍മാര്‍.

സിറ്റിയാണ് ഏറ്റവും മികച്ച ടീം....

സിറ്റിയാണ് ഏറ്റവും മികച്ച ടീം....

ഫുട്‌ബോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ്. അവരുടെ കോച്ച് പെപ് ഗോര്‍ഡിയോളയാണ്. യുറോപ്പില്‍ ബാഴ്‌സലോണക്കൊപ്പം ഏറ്റവും കൂടുതല്‍ കീരീട വിജയങ്ങള്‍ സ്വന്തമാക്കിയ ഗോര്‍ഡിയോള നടപ്പ് സീസണില്‍ നാല് കിരീടങ്ങളാണ് ലക്ഷ്യമിടുന്നത്. ലീഗ് കപ്പ് നേടിക്കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളുമായി ഒപ്പത്തിനൊപ്പം. എഫ് എ കപ്പില്‍ സെമിയിലെത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇതെല്ലാം പരിഗണിച്ച് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് പറയുന്നു : നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലോകത്തെ ഏറ്റവും മികച്ച ടീം. ബാഴ്‌സലോണയെ നോക്കൂ. വിയ്യാറയലിനെതിരെ അവര്‍ ഒന്ന് കഷ്ടപ്പെട്ടു. ഇറ്റലിയില്‍ യുവെന്റസ് മികവ് കാണിക്കുന്നു, പക്ഷേ ക്രിസ്റ്റ്യാനോയില്ലായിരുന്നെങ്കില്‍ യുവെന്റസിന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാനാകുമായിരുന്നോ. ഇതെല്ലാം നോക്കുമ്പോള്‍ ഏറ്റവും സ്ഥിരതയുളള ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. എന്ന് കരുതി എല്ലാ കിരീടങ്ങളും സിറ്റി നേടുമെന്ന് അഭിപ്രായമില്ല ക്ലോപ് പറഞ്ഞു.

നിര്‍ണായക മത്സരങ്ങള്‍...

നിര്‍ണായക മത്സരങ്ങള്‍...

പ്രീമിയര്‍ ലീഗില്‍ അവശേഷിക്കുന്നത് ആറ് മത്സരങ്ങള്‍. ഒരു പോയിന്റ് വ്യത്യാസത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇടവിട്ട് നില്‍ക്കുന്നത്. സിറ്റിക്ക് 80, ലിവര്‍പൂളിന് 79. അവസാന പത്ത് മത്സരങ്ങളില്‍ സിറ്റി പുറത്തെടുത്ത മികവ് ശ്രദ്ധേയം, അതുപോലെ ലിവര്‍പൂളിന് ഇടക് സംഭവിച്ച മങ്ങലും.

അവസാനം കളിച്ച എട്ട് ലീഗ് മത്സരവും സിറ്റി ജയിച്ചു. ലിവര്‍പൂളാകട്ടെ അവസാന പത്ത് കളികളില്‍ നാല് തവണ സമനിലക്കുരുക്കില്‍ പെട്ടു. ലിവര്‍പൂളിന് സതംപ്ടണ്‍, ചെല്‍സി, കാര്‍ഡിഫ്, ഹഡര്‍സ്ഫീല്‍ഡ്, ന്യൂകാസില്‍, വോള്‍വ്‌സ് ടീമുകളുമായിട്ടാണ് കളിബാക്കിയുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ക്രിസ്റ്റല്‍പാലസ്, ടോട്ടനം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബണ്‍ലി, ലെസ്റ്റര്‍ സിറ്റി, ബ്രൈറ്റന്‍ ക്ലബ്ബുകളുമായിട്ടാണ് കളിക്കേണ്ടത്.

ഏപ്രില്‍ 14ന് ലിവര്‍പുള്‍-ചെല്‍സി, ഏപ്രില്‍ 24ന് മാഞ്ചസ്റ്റര്‍ സിറ്റി-ടോട്ടനം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടങ്ങള്‍ കിരീട ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.

Story first published: Saturday, April 6, 2019, 11:10 [IST]
Other articles published on Apr 6, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+