Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനിലപ്പൂട്ട്; അക്കൗണ്ട് തുറന്ന് ആഴ്‌സനല്‍... ഹാട്രിക്ക് വിജയവുമായി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലകുരുക്ക്. മൂന്നാംറൗണ്ട് പോരില്‍ വോള്‍വ്‌സാണ് സിറ്റിയെ 1-1ന് പൂട്ടിയത്.

അതേസമയം, ഹാട്രിക്ക് വിജയവുമായി ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ ആഴ്‌സനല്‍ സീസണില്‍ അക്കൗണ്ട് തുറന്നു. ഹോംഗ്രൗണ്ടില്‍ ലിവര്‍പൂള്‍ 1-0ന് ബ്രൈറ്റണിനെയാണ് തോല്‍പ്പിച്ചത്. വെസ്റ്റ്ഹാമിനെതിരേ 1-3നായിരുന്നു ആഴ്‌സനലിന്റെ വിജയം.

മറ്റു മല്‍സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി 2-1ന് സതാംപ്റ്റനെ തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടന്‍-ബേണ്‍മൗത്ത് (2-2), കാര്‍ഡിഫ് സിറ്റി-ഹഡേര്‍സ്ഫീല്‍ഡ് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

സിറ്റിക്ക് കുരുക്കിട്ട് വോള്‍വ്‌സ്

സിറ്റിക്ക് കുരുക്കിട്ട് വോള്‍വ്‌സ്

മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും വോള്‍വ്‌സിനെതിരേ സിറ്റിക്ക് വിജയക്കൊടി നാട്ടാനായില്ല. കളിക്ക് വിപരീതമായി 57ാം മിനിറ്റില്‍ വില്ലി ബോളിയിലൂടെ വോള്‍വ്‌സാണ് ആദ്യം മുന്നിലെത്തിയത്.

എന്നാല്‍, 69ാം മിനിറ്റില്‍ അമെറിക് ലപോര്‍്‌ട്ടെയിലൂടെ സിറ്റി സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. സമനിലയോടെ പോയിന്റ് പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണില്‍ വോള്‍വ്‌സിന്റെ രണ്ടാം സമനിലയാണിത്.

സലാ ഗോളില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

സലാ ഗോളില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

സൂപ്പര്‍താരം മുഹമ്മദ് സലായുടെ ഗോളില്‍ ലിവര്‍പൂള്‍ 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിക്കുകയായിരുന്നു. 23ാം മിനിറ്റിലാണ് സലാ ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.

വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. സീസണില്‍ ലിവര്‍പൂളിന്റെ ഹാട്രിക്ക് വിജയം കൂടിയാണിത്. ഒമ്പത് പോയിന്റുമായാണ് ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറിയത്.

വെസ്റ്റ്ഹാമിനെതിരേ മൂന്നടിച്ച് ആഴ്‌സനല്‍

വെസ്റ്റ്ഹാമിനെതിരേ മൂന്നടിച്ച് ആഴ്‌സനല്‍

സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങിയ ആഴ്‌സനല്‍ ഹോംഗ്രൗണ്ടില്‍ വെസ്റ്റ്ഹാമിനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ഗണ്ണേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്.

നാചോ മൊനേറല്‍ (30ാം മിനിറ്റ്), ഡാനി വെല്‍ബാക്ക് (90) എന്നിവര്‍ക്കു പുറമേ ഇസാ ഡിയോപിന്റെ സെല്‍ഫ് ഗോളും ആഴ്‌സനലിന്റെ ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. മാര്‍കോ അര്‍നാറ്റോവികാണ് (25ാം മിനിറ്റ്) വെസ്റ്റ്ഹാമിന്റെ ഗോള്‍ സ്‌കോറര്‍. സീസണില്‍ വെസ്റ്റ്ഹാമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്.

Story first published: Sunday, August 26, 2018, 10:27 [IST]
Other articles published on Aug 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+