പ്രീമിയര്‍ ലീഗ്: ക്ലാസിക്കില്‍ ഗണ്ണേഴ്‌സിനെ വീഴ്ത്തി സിറ്റി... നാലടിച്ച് ലിവര്‍പൂളും തുടങ്ങി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ ക്ലാസിക്ക് പോരില്‍ മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനലിനെതിരേ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആഴ്‌സനലിന്റെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി തറപ്പറ്റിച്ചത്.
മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വെസ്റ്റ്ഹാമിനെ തകര്‍ത്തു. സതാംപ്റ്റന്‍-ബേണ്‍ലി മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു. സീസണില്‍ ഈ ക്ലബ്ബുകളുടെ ആദ്യ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്.

കരുത്തുകാണിച്ച് മാഞ്ചസ്റ്റര്‍ സിറ്റി...
പുതു സീസണിലും കരുത്തുകാണിച്ച് നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങി. 14ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങിലൂടെ ആദ്യ ഗോള്‍ നേടിയ സിറ്റി 64ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ രണ്ടാം ഗോളും നിറയൊഴിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

ഇരട്ട ഗോളുമായി മാനെ... തുടക്കമിട്ടത് സലാ...
ഇരട്ട ഗോള്‍ നേടിയ സാഡിയോ മാനെയാണ് വെസ്റ്റ്ഹാമിനെതിരേ ലിവര്‍പൂളിന് സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സമ്മാനിച്ചത്. കളിയുടെ ഒന്നാംപകുതിയിലെ എക്‌സ്ട്രാ ടൈമിലും 53ാം മിനിറ്റിലുമാണ് മാനെ സ്‌കോര്‍ ചെയ്തത്. 19ാം മി്‌നിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ് സലായിലൂടെ അക്കൗണ്ട് തുറന്നതിനു ശേഷമായിരുന്നു ലിവര്‍പൂളിന്റെ ഗോള്‍വേട്ട. 88ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജ് ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications