Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്കും ലെസ്റ്ററിനും ജയം; ടോട്ടനത്തിന് സമനിലപ്പൂട്ട്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ലെസ്റ്റര്‍ സിറ്റിയും വിജയിച്ചപ്പോള്‍ ടോട്ടനത്തിന് സമനിലപൂട്ട്. ന്യൂകാസില്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തില്‍ കണക്കില്‍ സര്‍വാധിപത്യം നേടാന്‍ ചെല്‍സിക്ക് സാധിച്ചെങ്കിലും ലക്ഷ്യം നേടുന്നതില്‍ നിരന്തരം പിഴച്ചു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 73ാം മിനുട്ടില്‍ മാര്‍ക്കോ അലോന്‍സോയാണ് ചെല്‍സിക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. ഹഡ്‌സന്‍ ഒഡോയിയുടെ അസിസ്റ്റിലാണ് ഗോള്‍. ജയത്തോടെ 17 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്തുണ്ട്.

തട്ടകത്തില്‍ ജയിച്ച് ലെസ്റ്റര്‍

തട്ടകത്തില്‍ ജയിച്ച് ലെസ്റ്റര്‍

സ്വന്തം തട്ടകത്തില്‍ ബേണ്‍ലിയെ 2-1ന് തകര്‍ത്ത് ലെസ്റ്റര്‍ സിറ്റി.ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ലെസ്റ്ററിന്റെ തിരിച്ചുവരവ്. 26ാം മിനുട്ടില്‍ ക്രിസ് വുഡിന്റെ ഗോളിലൂടെ സന്ദര്‍ശകരായ ബേണ്‍ലി ലെസ്റ്ററിനെ ഞെട്ടിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ജാമി വാര്‍ഡി ലെസ്റ്ററിനായി ഗോള്‍ മടക്കി. വാശിയേറിയ രണ്ടാം പകുതിയുടെ 74ാം മിനുട്ടില്‍ യൂറി ടെലിമാന്‍സിലൂടെ ലെസ്റ്റര്‍ വിജയഗോള്‍ നേടി. വിജയത്തോടെ 17 പോയിന്റുമായി ആദ്യ നാലിലേക്കുള്ള പോരാട്ടത്തില്‍ ലെസ്റ്ററും സാന്നിധ്യം അറിയിച്ചു.

കഷ്ടകാലം മാറാതെ ടോട്ടനം

കഷ്ടകാലം മാറാതെ ടോട്ടനം

ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ടോട്ടനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സ്വന്തം തട്ടകത്തില്‍ വാറ്റ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ 1-1 സമനില വഴങ്ങിയ ടോട്ടനത്തിന് 12 പോയിന്റാണുള്ളത്. ആറാം മിനുട്ടില്‍ ഡൗകൗറിലൂടെ വാറ്റ്‌ഫോര്‍ഡ് മുന്നിലെത്തിയപ്പോള്‍ 86ാം മിനുട്ടില്‍ ഡെലെ അലിയാണ് ടോട്ടനത്തിന് സമനില നേടികൊടുത്തത്. ആദ്യ നാലിലെ സ്ഥിരം സാന്നിധ്യമായിരുന്ന ടോട്ടനത്തിന് ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് അത്യാവശ്യമാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് ടോട്ടനം.


ലാ ലിഗയില്‍ പോരാട്ടം ശക്തം; എയ്ബറിനെ തകര്‍ത്ത് ബാഴ്‌സലോണ

മറ്റ് മത്സരങ്ങള്‍

മറ്റ് മത്സരങ്ങള്‍

സതാംപ്റ്റണ്‍-വോള്‍വ്‌സ് മത്സരം 1-1 സമനിലയില്‍ സമാപിച്ചപ്പോള്‍ ബോണ്‍മൗത്ത് നോര്‍വിച്ച് മത്സരം ഗോള്‍രഹിത സമനിലയിലും അവസാനിച്ചു. ബ്രൈറ്റണെ ആസ്റ്റണ്‍ വില്ല 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ് ഹാമിനെ 2-0ന് എവര്‍ട്ടനും തകര്‍ത്തു.

Story first published: Sunday, October 20, 2019, 10:33 [IST]
Other articles published on Oct 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+