For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലിഗയില്‍ പോരാട്ടം ശക്തം; എയ്ബറിനെ തകര്‍ത്ത് ബാഴ്‌സലോണ

എയ്ബര്‍: സ്പാനിഷ് ലാലിഗയില്‍ പോരാട്ടം കടുക്കുന്നു. എയ്ബറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ബാഴ്‌സലോണ റയല്‍ മാഡ്രിഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഒമ്പത് കളികളില്‍ നിന്ന് 19 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റാണ് റയലിനുള്ളത്. മല്ലോര്‍ക്കയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ ബാഴ്‌സയെ മറികടന്ന് വീണ്ടും റയലിന് ഒന്നാമതാവാം.

എയ്ബറിന്റെ ഹോം ഗ്രൗണ്ടില്‍ ആധികാരിക വിജയമാണ് ബാഴ്‌സലോണ നേടിയത്. 56 ശതമാനം പന്തടക്കവും ഒമ്പത് ഗോള്‍ശ്രമവുമായി കണക്കിലും ബാഴ്‌സ മുന്നിട്ട് നിന്നു. 13ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു. ക്ലെമന്റ് ലെങ്‌ലെറ്റിന്റെ അസിസ്റ്റിലാണ് ഗ്രിസ്മാന്റെ ഗോള്‍. ആദ്യ പകുതിയില്‍ ഒരു ഗോളടക്കിനാനെ ബാഴ്‌സയ്ക്ക് സാധിച്ചുള്ളു. 58ാം മിനുട്ടില്‍ ലയണല്‍ മെസ്സിയുടെ ഗോളിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. ഗ്രിസ്മാനാണ് ഗോളിന് വഴിയൊരുക്കിയത്. 66ാം മിനുട്ടില്‍ ലൂയിസ് സുവാരസിലൂടെ ബാഴ്‌സ മൂന്നാം ഗോള്‍ കണ്ടെത്തി. മെസ്സിയാണ് അസിസ്റ്റ് ചെയ്തത്.

suarezandmessi

ഈ സീസണിലെ തുടക്ക മത്സരങ്ങള്‍ പരിക്ക് കാരണം നഷ്ടപ്പെട്ടതിനാല്‍ മെസ്സി ഗോള്‍വേട്ടക്കാരില്‍ 20ാം സ്ഥാനത്താണ്. രണ്ട് ഗോളാണ് മെസ്സി ഈ സീസണില്‍ നേടിയത്. ആറ് ഗോളുമായി റയല്‍ മാഡ്രിന്റെ കരിം ബെന്‍സേമയും ബെറ്റിസിന്റെ ലോറനും വിയ്യാറയലിന്റെ മോറിനോയും ഒന്നാമത് നില്‍ക്കുമ്പോള്‍ അഞ്ച് ഗോളുമായി സുവാരസ് രണ്ടാം സ്ഥാനത്തുമുണ്ട്. മറ്റൊരു മത്സരത്തില്‍ ഗ്രാനഡ ഓഷ്വാനയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

Story first published: Sunday, October 20, 2019, 9:57 [IST]
Other articles published on Oct 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+