Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബേണ്‍ലിയുമായി സമനിലയില്‍ കുടുങ്ങിയ ചെല്‍സിക്ക് വമ്പന്‍ തിരിച്ചടി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്ന്, നാല് സ്ഥാനത്തേക്കുള്ള മത്സരം മുറുകവെ ലീഡ് നേടാനുള്ള സുവര്‍ണാവസരം ചെല്‍സി കളഞ്ഞുകുളിച്ചു. ദുര്‍ബലരായ ബേണ്‍ലിക്കെതിരെ സ്വന്തം തട്ടകത്തില്‍ സമനിലവഴങ്ങി ചെല്‍സിക്ക് ആദ്യ നാലിലെത്താന്‍ ഇനി പാടുപെടേണ്ടിവരും. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കണമെന്ന സ്ഥിതിയില്‍ കളിക്കാനിറങ്ങിയ മുന്‍ ചാമ്പ്യന്മാര്‍ 2-2 എന്ന സ്‌കോറിനാണ് കുടുങ്ങിയത്.

burnley

ആദ്യപകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും. 8-ാം മിനിറ്റില്‍ ജെഫ് ഹെന്‍ഡ്രിക്‌സിന്റെ ഗോളില്‍ ബേണ്‍ലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, എന്‍ഗാളോ കാന്റെ 12-ാം മിനിറ്റില്‍ ചെല്‍സിയെ ഒപ്പമെത്തിച്ചു. 14-ാം മിനിറ്റില്‍ ഹിഗ്വയിന്‍ ടീമിന് ലീഡും നല്‍കിയെങ്കിലും 24-ാം മിനിറ്റില്‍ ആഷ്‌ലി ബാര്‍നെസ് ബേണ്‍ലിക്ക് സമനില നല്‍കുകയായിരുന്നു.

രണ്ടാംപകുതിയില്‍ ചെല്‍സി വിജയഗോളിനായി ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിങ്ങിലെ പോരായ്മയും തിരിച്ചടിയായി. കളിയുടെ ഭൂരിഭാഗവും പന്ത് കൈവശം വെച്ചതും ഗോളവസരങ്ങള്‍ സൃഷ്ടിച്ചതും ചെല്‍സിയാണ്. എന്നാല്‍, സമനിലയ്ക്കുവേണ്ടി കടുത്തപ്രതിരോധം തീര്‍ത്ത ബേണ്‍ലിയുടെ വലചലിപ്പിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. 35 മത്സരങ്ങളില്‍നിന്നും ചെല്‍സിക്ക് 67 പോയന്റാണുള്ളത്. 34 മത്സരങ്ങളില്‍നിന്നും ടോട്ടനനത്തിനും 67 പോയന്റുണ്ട്. 66 പോയന്റുമായി ആഴ്‌സണലും 64 പോയന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് തൊട്ടുപിറകിലുള്ളത്.

Story first published: Tuesday, April 23, 2019, 14:27 [IST]
Other articles published on Apr 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+