For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗ്: മൂന്നടിച്ച് ചെല്‍സി തുടങ്ങി... ടോട്ടനമിനും വിജയത്തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റ പുതിയ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സിക്ക് വിജയത്തുടക്കം. എവേ മല്‍സരത്തില്‍ ഹഡേര്‍സ്ഫീല്‍ഡിനെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം.

മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 2-1ന് ന്യൂകാസിലിനെയും ബേണ്‍മൗത്ത് 2-0ന് കാര്‍ഡിഫ് സിറ്റിയെയും ക്രിസ്റ്റല്‍ പാലസ് 2-0ന് ഫുള്‍ഹാമിനെയും വാട്‌ഫോര്‍ഡ് 2-0ന് ബ്രിങ്ടണിനെയും തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടന്‍-വോള്‍വ്‌സ് മല്‍സരം 2-2ന് സമനിലയില്‍ അവസാനിച്ചു.

news

വരവറിയിച്ച് സാറിയും ജോര്‍ജിഞ്ഞോയും...

ഹഡേര്‍സ്ഫീല്‍ഡിനെതിരേ ആധികാരിക പ്രകടനമാണ് ചെല്‍സി പുറത്തെടുത്തത്. ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റതിനു ശേഷം മൗറിസിയോ സാറിയുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഈ സീസണില്‍ ചെല്‍സിയിലെത്തിയ മിഡ്ഫീല്‍ഡര്‍ ജോര്‍ജിഞ്ഞോയുടെ കന്നി പ്രീമിയര്‍ ലീഗ് മല്‍സരം കൂടിയായിരുന്നു ഹഡേര്‍സ്ഫീല്‍ഡിനെതിരേയുള്ളത്. കന്നി പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ തന്നെ ഗോള്‍ നേടാനും ജോര്‍ജിഞ്ഞോയ്ക്ക് കഴിഞ്ഞു.

45ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു ജോര്‍ജിഞ്ഞോ ബ്ലൂസിനു വേണ്ടി ഗോള്‍ നേടിയത്. 34ാം മിനിറ്റില്‍ എന്‍ഗോലോ കാന്റയിലൂടെ ചെല്‍സി ആദ്യ ഗോള്‍ നേടിയിരുന്നു. 80ാം മിനിറ്റില്‍ പെഡ്രോ ചെല്‍സിയുടെ മൂന്നാം ഗോളും നിറയൊഴിച്ചു. റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയ ഗോള്‍കീപ്പര്‍ കെപ അരിസബലാഗയും മല്‍സരത്തിലൂടെ ചെല്‍സിക്കു വേണ്ടി അരങ്ങേറ്റം കുറിച്ചു.


മല്‍സരഫലം നിശ്ചയിച്ച് ഒന്നാംപകുതി, രണ്ടടിച്ച് ടോട്ടനം...

ടോട്ടനം-ന്യൂകാസില്‍ മല്‍സരത്തില്‍ ഒന്നാംപകുതിയിലായിരുന്നു മല്‍സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. എട്ടാം ജാന്‍ വെര്‍ട്ടോന്‍ഗനിലൂടെ ടോട്ടനം ആദ്യം ഗോള്‍ നേടി. എന്നാല്‍, 11ാം മിനിറ്റില്‍ ജൊസേലുവിലൂടെ ന്യൂകാസില്‍ ഒപ്പമെത്തുകയായിരുന്നു. ഏഴു മിനിറ്റുകള്‍ക്കകം ടോട്ടനം വീണ്ടും മുന്നിലെത്തി. 18ാം മിനിറ്റില്‍ ഡെലെ അലിയാണ് ടോട്ടനമിന്റെ വിജയഗോളായ രണ്ടാം ഗോള്‍ നേടിയത്.

കാര്‍ഡിഫിനെതിരേ റയാന്‍ ഫ്രാസെര്‍ (24ാം മിനിറ്റ്), കാലും വില്‍സണ്‍ (90) എന്നിവര്‍ ബേണ്‍മൗത്തിനു വേണ്ടി ലക്ഷ്യംകണ്ടു. ഫുള്‍ഹാമിനെതിരേ ക്രിസ്റ്റല്‍ പാലസിനായി ജെഫ്രെ സ്‌കലുപ്പ് (41ാം മിനിറ്റ്), വില്‍ഫ്രഡ് സാഹ (80) എന്നീ താരങ്ങളാണ് വലകുലുക്കിയത്. ഇരട്ട ഗോള്‍ നേടിയ റോബെര്‍ട്ടോ പെരെയ്‌റയാണ് ബ്രിങ്ടണിനെതിരേ വാട്‌ഫോര്‍ഡിന് വിജയം സമ്മാനിച്ചത്. ഓരോ ഗോളിനും പിന്നില്‍ നിന്നതിനു ശേഷമായിരുന്നു എവര്‍ട്ടനെതിരേ വോള്‍വ്‌സിന്റെ തിരിച്ചുവരവ്. എവര്‍ട്ടനായി റിചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടി. 40ാം മിനിറ്റില്‍ ഫില്‍ ജാഗിലെക ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 10 പേരുമായാണ് എവര്‍ട്ടന്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. റുബെന്‍ നെവസ്, റൗള്‍ ജിമിനെന്‍സ് എന്നിവരാണ് വോള്‍വ്‌സിന്റെ സ്‌കോറര്‍മാര്‍.

Story first published: Sunday, August 12, 2018, 9:12 [IST]
Other articles published on Aug 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+