Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രൈറ്റണോട് തോറ്റ് ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സ സെമിയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് തോല്‍വി. ബ്രൈറ്റനാണ് ഏകപക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂളിനെ വീഴ്ത്തിയത്. സന്ദര്‍ശകരായി എത്തിയാണ് ബ്രൈറ്റനിന്റെ ജയം. 56ാം മിനുട്ടില്‍ സ്റ്റീവന്‍ അല്‍സെയ്തിയാണ് ബ്രൈറ്റണിന്റെ വിജയ ഗോള്‍ നേടിയത്. 40 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്താണ്. 24 പോയിന്റുള്ള ബ്രൈറ്റണ്‍ 15ാം സ്ഥാനത്തും.

മാഞ്ചസ്റ്റര്‍ സിറ്റി

അതേ സമയം മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയക്കുതിപ്പ് തുടരുകയാണ്. ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. സന്ദര്‍ശകരായി ഇറങ്ങിയാണ് സിറ്റിയുടെ ജയം. മൂന്നാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും 38ാം മിനുട്ടില്‍ റഹിം സ്റ്റെര്‍ലിങ്ങുമാണ് സിറ്റിക്കായി വലകുലുക്കിയത്. 57ാം മിനുട്ടില്‍ റഹിം മെഹരസ് സിറ്റിക്കായി വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. 75 ശതമാനം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തി 2നെതിരേ 13 ഗോള്‍ശ്രമവും നടത്തിയാണ് സിറ്റിയുടെ ജയം. 47 പോയിന്റുമായി സിറ്റി തലപ്പത്താണ്.

എവര്‍ട്ടന്‍

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ 2-1ന് ലീഡ്‌സിനെ തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയാണ് എവര്‍ട്ടന്റെ ജയം. ലീഡ്‌സിന്റെ 4-1-4-1 ഫോര്‍മേഷനെ 4-2-3-1 ഫോര്‍മേഷനില്‍ നേരിട്ടാണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്. ഒമ്പതാം മിനുട്ടില്‍ ഗില്‍ഫി സിഗൂഡ്‌സന്‍ എവര്‍ട്ടന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 41ാം മിനുട്ടില്‍ ഡൊമിനിക് കാല്‍വെര്‍ട്ട് ലെവിന്‍ രണ്ടാം ഗോളും നേടി. 48ാം മിനുട്ടില്‍ റാഫിഞ്ഞയാണ് ലീഡ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. 63 ശതമാനം പന്തടക്കത്തിലും 10നെതികേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്ന ശേഷമാണ് ലീഡ്‌സിന്റെ തോല്‍വി. 36 പോയിന്റോടെ എവര്‍ട്ടന്‍ ആറാം സ്ഥാനത്തും 29 പോയിന്റോടെ ലീഡ്‌സ് 11ാം സ്ഥാനത്തുമാണ്.

ലെസ്റ്റര്‍ സിറ്റി

ഫുല്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. 17ാം മിനുട്ടില്‍ കിലീച്ചി ഇഹനാച്ചോ ലെസ്റ്ററിനെ മുന്നിലെത്തിച്ചപ്പോള്‍ 44ാം മിനുട്ടില്‍ ജെയിംസ് ജസ്റ്റിന്‍ ലെസ്റ്ററിനായി രണ്ടാം ഗോള്‍ നേടി. 57 ശതമാനം പന്തടക്കത്തില്‍ ഫുല്‍ഹാം മുന്നിട്ട് നിന്നപ്പോള്‍ 8നെതിരേ 9 ഗോള്‍ശ്രമവുമായി ലെസ്റ്റര്‍ ആക്രമണത്തില്‍ അല്‍പ്പം ഭേദപ്പെട്ട് നിന്നു. 42 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്തും 14 പോയിന്റുള്ള ഫുല്‍ഹാം തരം താഴ്്ത്തല്‍ ഭീഷണി നേരിട്ട് 18ാം സ്ഥാനത്തുമാണ്.

പിഎസ്ജി

ലീഗ് 1ല്‍ നിമസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പിഎസ്ജി തോല്‍പ്പിച്ചു. 18ാം മിനുട്ടില്‍ ഏഞ്ചല്‍ ഡി മരിയ,36ാം മിനുട്ടില്‍ പാബ്ലോ സറാബിയ,68ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്. 66 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ പിഎസ്ജിക്ക് സാധിച്ചെങ്കിലും 14നെതിരേ 19 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ നിമെസ് മുന്നിട്ട് നിന്നു. 48 പോയിന്റുള്ള പിഎസ്ജി മൂന്നാം സ്ഥാനത്താണ്.

ബാഴ്‌സലോണ

കോപ്പാ ഡെല്‍ റേയില്‍ ബാഴ്‌സലോണ സെമി ഫൈനലില്‍ കടന്നു.ക്വാര്‍ട്ടറില്‍ ഗ്രനേഡ സിഎഫിനെ എക്‌സ്ട്രാ ടൈമില്‍ 5-3ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. അന്റോണിയോ ഗ്രിസ്മാന്‍,ജോര്‍ദി അലാബ എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഫ്രങ്കി ഡി ജോങ്കും ബാഴ്‌സലോണയ്ക്കായി വലകുലുക്കി.

Story first published: Thursday, February 4, 2021, 10:30 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+