Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫുട്‌ബോളിന് അഭിമാനനിമിഷം; പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യുട്ടീവ് സമിതിയില്‍ ഇടം പിടിച്ചു

ദില്ലി: ഫിഫ എക്‌സിക്യുട്ടീവ് സമിതിയില്‍ ഇടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്ക് അര്‍ഹനായി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രഫുല്‍ പട്ടേല്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്വാലാലംപുരില്‍ നടന്ന 29-ാമത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്.

prafulpatel

വോട്ടിങ് അവകാശമുള്ള 46 അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രഫുല്‍ പട്ടേല്‍ 38 വോട്ടുകള്‍ നേടി. 2019 മുതല്‍ 2023 വരെയാണ് കാലാവധി. ഖത്തര്‍, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, കൊറിയ റിപ്പബ്ലിക്ക്, ചൈന, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പില്‍ മത്സരിച്ചിരുന്നു.

ഫിഫ കൗണ്‍സില്‍ അംഗം എന്നത് വലിയ ദൗത്യമാണെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്തെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടത്. എന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഫുല്‍ പട്ടേലിന്റെ തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഫുട്‌ബോളിലെ നാഴികക്കല്ലാണെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുബ്രതാ ദത്ത പറഞ്ഞു.

Story first published: Saturday, April 6, 2019, 14:14 [IST]
Other articles published on Apr 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+