പോര്‍ട്ടോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ നാഷന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നെതര്‍ലന്‍ഡ്സിന്റെ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്. സ്വന്തം നാട്ടില്‍ നടന്ന ഫൈനലിന്റെ ആനുകൂല്യം മുതലെടുത്ത പോര്‍ച്ചുഗലിന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും തുണയായി.
മത്സരത്തില്‍ പന്തില്‍ മേധാവിത്വം കാട്ടിയത് നെതര്‍ലന്‍ഡ്സ് ആണെങ്കിലും കൂടുതല്‍ ആക്രണങ്ങള്‍ സംഘടിപ്പിച്ചത് പോര്‍ച്ചുഗല്‍ ആയിരുന്നു. റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങള്‍ ചെറുക്കാന്‍ ഓറഞ്ചുപടയ്ക്ക് കഴിഞ്ഞെങ്കിലും 60-ാം മിനിറ്റില്‍ 22-കാരനായ ഗോണ്‍കാലോ ഗുയെഡസ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്സ് കീഴടങ്ങുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ജയം; യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം
റൊണാള്‍ഡോ തിളങ്ങിയെങ്കിലും ഗോളടിക്കാനായില്ല. പതിനെട്ടുതവണ എതിര്‍ഗോള്‍മുഖം ലക്ഷ്യമാക്കി പോര്‍ച്ചുഗല്‍ ഷോട്ട് പായിച്ചു. യൂറോ കപ്പ് സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയുടെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി നാഷന്‍സ് ലീഗ് കിരീടം. ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ബെര്‍ണാഡോ സില്‍വയാണ്. നേരത്തെ സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
🎆🎆 🏆 🎆🎆
— UEFA Nations League (@UEFAEURO) June 9, 2019
✋
@Cristiano #NationsLeague pic.twitter.com/h3cF9IUcFU