Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗീസ് കുതിപ്പ്... അസൂറിപ്പടയെ സമനിലയില്‍ പൂട്ടി

മിലാന്‍: മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയെ സമനിലയില്‍ പൂട്ടി നിലവിലെ യൂറോപ്പ്യന്‍ ജേതാക്കളായ പോര്‍ച്ചുഗല്‍ യുവേഫ നാഷന്‍സ് ലീഗിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ഇറ്റലിയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനില പിടിക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീം കൂടിയാണ് പോര്‍ച്ചുഗല്‍.

മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിങിലെ പോരായ്മകള്‍ ഇറ്റലിക്ക് വിനയാവുകയായിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം വീണ്ടും ശ്രദ്ധിക്കപ്പെട്ട മല്‍സരം കൂടിയായിരുന്നു ഇത്. റഷ്യന്‍ ലോകകപ്പിനു ശേഷം ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനായി കളിച്ചിട്ടില്ല.

italy

ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായാണ് പോര്‍ച്ചുഗല്‍ അവസാന നാലിലേക്ക് മുന്നേറിയത്. നാല് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്താണ്. ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ട പോളണ്ടിന് മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്. പോര്‍ച്ചുഗലും പോളണ്ടും തമ്മില്‍ ഒരു മല്‍സരം കൂടി ഗ്രൂപ്പില്‍ ശേഷിക്കുന്നുണ്ട്.

ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളില്‍ സ്വീഡന്‍ 1-0ന് തുര്‍ക്കിയെയും സെര്‍ബിയ 2-1ന് മോണ്ടനെഗ്രോയെയും സ്‌കോട്ട്‌ലാന്‍ഡ് 4-0ന് അല്‍ബേനിയയെയും റൊമാനിയ 3-0ന് ലിത്വാനിയയെയും അസര്‍ബെയ്ജാന്‍ 2-0ന് ഫറോ ഐസ്‌ലാന്‍ഡിനെയും കൊസോവ 5-0ന് മാള്‍ട്ടയെയും തോല്‍പ്പിച്ചു.

Story first published: Sunday, November 18, 2018, 11:37 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+