For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യൂറോ കപ്പ്; പോര്‍ച്ചുഗല്‍ യോഗ്യത നേടി, ജയത്തോടെ ഇംഗ്ലണ്ടും ഫ്രാന്‍സും

ലണ്ടന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ യോഗ്യത ഉറപ്പാക്കി. ലക്‌സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് കൊസോവോയേയും (4-0), ഫ്രാന്‍സ് അല്‍ബേനിയയേയും (2-0), ഐസ്ലന്‍ഡ് മോള്‍ദോവയേയും (2-1), തുര്‍ക്കി അന്‍ഡോറയേയും (2-0) തോല്‍പ്പിച്ചു. ബള്‍ഗേറിയ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ സെര്‍ബിയയും യുക്രൈനും രണ്ടുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് ബിയില്‍ ജയം അനിവാര്യമായിരുന്ന പോര്‍ച്ചുഗല്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രൂണോ ഫെര്‍ണാണ്ടെസ്(39), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(86) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ യോഗ്യത നേടി. 8 കളികളില്‍ 20 പോയന്റുമായി യുക്രൈന്‍ ഒന്നാം സ്ഥാനത്തും 17 പോയന്റുമായി പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്തുമെത്തി.

portugal

ഗ്രൂപ്പ് എ യില്‍നിന്നും നേരത്തെതന്നെ യോഗ്യത ഉറപ്പാക്കിയിരുന്ന ഇംഗ്ലണ്ട് അവസാന മത്സരത്തിലും മികവുകാട്ടി. ഹാരി വിങ്ക്‌സ്(32), ഹാരി കെയ്ന്‍(79), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്(83), മാസണ്‍ മൗണ്ട്(90+1) എന്നിവരാണ് കൊസോവയ്‌ക്കെതിരായ ഗോള്‍ സ്‌കോറര്‍മാര്‍. ഗ്രൂപ്പ് എച്ച് ല്‍ ജയത്തോടെ ഫ്രാന്‍സ് ഒന്നാം സ്ഥാനം ഉറപ്പിച്ചു. ടൊളിസ്സോ(8), ഗ്രിസ്മാന്‍(31) എന്നിവര്‍ അല്‍ബേനിയയ്‌ക്കെതിരെ ഗോള്‍ നേടി. അന്‌ഡോറയ്‌ക്കെതിരെ ജയിച്ചെങ്കിലും തുര്‍ക്കി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തായി.

Story first published: Monday, November 18, 2019, 11:35 [IST]
Other articles published on Nov 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+