
മോസ്‌കോ: ലോകകപ്പിന്റെ ഗ്രൂപ്പ് ബിയില്‍ യൂറോപ്യന്‍ ജേതാക്കളായ പോര്‍ച്ചുഗലിന് ആദ്യ ജയം. ആഫ്രിക്കന്‍ ടീം മൊറോക്കോയെ ഏഅകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പട മറികടന്നത്. ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാം മിനിറ്റില്‍ തന്നെ നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ കാത്തത്.

ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ പോര്‍ച്ചുഗല്‍ കാത്തുസൂക്ഷിക്കുകയും ചെയ്തു. ആദ്യ കളിയില്‍ സ്‌പെയിനുമായി സമനില വഴങ്ങിയ പോര്‍ച്ചുഗലിന്റെ ആദ്യത്തെ വിജയം കൂടിയാണിത്.
തോറ്റെങ്കിലും പോര്‍ച്ചുഗലിനെ വിറപ്പിക്കുന്ന പ്രകടനമാണ് മൊറോക്കോ കാഴ്ചവച്ചത്. ഫിനിഷിങിലെ പിഴവുകളാണ് മൊറോക്കോയ്ക്ക് വിനയായത്. ലഭിച്ച അവസരങ്ങളില്‍ പകുതിയെങ്കിലും മുതലാക്കിയിരുന്നെങ്കില്‍ ലോകകപ്പിലെ മറ്റൊരു അട്ടിമറിക്ക് ലുഷ്‌നിക്കി സ്റ്റേഡിയം സാക്ഷിയാവുമായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ മൊറോക്കോ ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യ കളിയില്‍ ഇറാനോട് മൊറോക്കോ തോറ്റിരുന്നു.
പ്ലെയിങ് ഇലവന്‍
പോര്‍ച്ചുഗല്‍- പാട്രീഷിയോ, സെഡ്രിക്ക്, പെപ്പെ, ഫോണ്ടെ, ഗ്വരേരോ, സില്‍വ, മോട്ടീഞ്ഞോ, കര്‍വാലോ, മരിയോ, ഗ്യുഡെസ്, റൊണാള്‍ഡോ
മൊറോക്കോ- മുനീര്‍, ഹക്കീമി, ബെനറ്റിയ, ഡാകോസ്റ്റ, ദിരാര്‍, എല്‍ അഹമ്മദി, ബൂസേഫ, ബെല്‍ഹാന്‍ഡ, അമ്രാബത്ത്, ബോത്തിബ്.
തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയോടെ മൊറോക്കോ ലോകകപ്പില്‍ നിന്നും പുറത്തായി
Morocco has been eliminated from the 2018 FIFA World Cup. pic.twitter.com/uivR9Lubzb
— FOX Soccer (@FOXSoccer) June 20, 2018
ജയത്തോടെ നാലു പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ തലപ്പത്തെത്തി. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താനും പറങ്കിപ്പടയ്ക്കു സാധിച്ചു
Key stats:
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
👉 #MAR are the first team to be eliminated from the 2018 FIFA #WorldCup
👉 26 of the 43 World Cup goals have now come from a set-piece situation: 60% (8 penalty, 7 corner, 10 free-kick, 1 throw in)#PORMAR pic.twitter.com/MGRirp9xnf
ഫൈനല്‍ വിസില്‍... പോര്‍ച്ചുഗല്‍ കഷ്ടിച്ചു രക്ഷപ്പെട്ടു
Victory for #POR thanks to another goal from @Cristiano! #PORMOR pic.twitter.com/lLlQIU7WSt
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
ഏതു നിമിഷവും സമനില ഗോള്‍ നേടുമെന്ന സൂചനയാണ് മൊറോക്കോയുടെ മുന്നേറ്റങ്ങള്‍ നല്‍കുന്നത്
മല്‍സരം അവസാന 10 മിനിറ്റില്‍
68ാം മിനിറ്റില്‍ മൊറോക്കോ താരം അപകടകരമായ ഫ്രീകിക്ക് ക്രോസ് ബാറിനു തൊട്ടുമുകിലൂടെ പുറത്തുപോയി
60ാം മിനിറ്റില്‍ മൊറോക്കോയ്ക്ക് ഫ്രീകിക്ക്. ഫ്രീകിക്കിനൊടുവില്‍ ബോക്‌സിനുള്ളില്‍ വച്ച് പന്ത് ലഭിച്ച മൊറോക്കന്‍ ക്യാപ്റ്റന്‍ ബെനാറ്റിയ വോളി പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്
പോര്‍ച്ചുഗലിന് ഭീതിയുടെ നിമിഷങ്ങള്‍
A sub for @selecaoportugal as @BernardoCSilva departs the pitch to make way for Gelson Martins as we near the hour point in this match. #mancity
— Manchester City (@ManCity) June 20, 2018
🇵🇹 1-0 🇲🇦 pic.twitter.com/cRGwqzD6Iv
57ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ പാട്രീഷിയോയുടെ തകര്‍പ്പന്‍ സേവ് പോര്‍ച്ചുഗലിനെ രക്ഷിച്ചു. വലതു മൂലയില്‍ നിന്നും ബോക്‌സിന് കുറുകെ അമ്രാബത്ത് തൊടുത്ത ഫ്രീകിക്കില്‍ ബെല്‍ഹാന്തയുടെ ഗോളെന്നുറച്ചിപ്പ ഹെഡ്ഡര്‍ പറവയയെപ്പോലെ പറന്നുയര്‍ന്ന് പാട്രീഷിയോ തട്ടിതയകറ്റുകയായിരുന്നു
51ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് മികച്ചൊരു അവസരം. അതിവേഗ ഫ്രിക്കിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിന് തൊട്ടരികില്‍ വച്ച് റൊണാള്‍ഡോ പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി
രണ്ടാം ഗോളിനായി പോര്‍ച്ചുഗലിന്റെ തുടരെയുള്ള മുന്നേറ്റങ്ങള്‍
Sometimes you just feel like you want to eat a shoe 👟 😳 #Portugal 🇵🇹 🇲🇦 #Morocco pic.twitter.com/T2GkmZNgfF
— Goal India (@Goal_India) June 20, 2018
രണ്ടാംപകുതി ആരംഭിച്ചു. ലീഡുയര്‍ത്താനുറച്ചാണ് പോര്‍ച്ചുഗല്‍ വീണ്ടുമിറങ്ങിയത്
ബോള്‍ പൊസെഷനില്‍ ഇരുടീമും ഒപ്പത്തിനൊപ്പം
Key stats:
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
👉 @Cristiano is the second #POR player to net at least four goals at a single #WorldCup after Eusébio (9) in 1966
👉 @Cristiano is in second place on the all-time international top scorer list behind Ali Daei (109 for Iran)#PORMAR pic.twitter.com/IhWxDBcEaA
ഒന്നാം പകുതി അവസാനിച്ചു. പോര്‍ച്ചുഗലിന് 1-0ന്റെ ലീഡ്
ആദ്യപകുതി ഇഞ്ചുറിടൈമിലേക്ക്
റൊണാള്‍ഡോയുടെ ഗോള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍
Germany 2006 + South Africa 2010 + Brazil 2014 = 3 goals ⚽⚽⚽
— LaLiga (@LaLigaEN) June 20, 2018
Russia 2018: 4 GOALS
How many more will the No. 7 score?
🇵🇹 @CRISTIANO RONALDO 🇵🇹#LaLigaWorldCup pic.twitter.com/qrhhepLj5p
30ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. ബോക്‌സിന് തൊട്ടരികില്‍ വച്ച് പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീകിക്ക്. എന്നാല്‍ റോണോയുടെ കിക്ക് മൊറോക്കന്‍ മതിലില്‍ തട്ടി മടങ്ങി
രണ്ടു മിനിറ്റിനിടെ രണ്ടു തവണ മൊറോക്കോ പോര്‍ച്ചുഗീസ് ഗോള്‍മുഖത്ത് ഭീതി പരത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല
ഈ ഗോളോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി റോണോ മാറി. അദ്ദേഹത്തിന്റെ 85ാം ഗോളായിരുന്നു ഇത്. ഇതിഹാസ താരം ഫെറങ്ക് പുഷ്‌കാസിനെയാണ് (84 ഗോള്‍) റൊണാള്‍ഡോ പിന്തള്ളിയത്
Only one man has now scored more international goals than Cristiano Ronaldo 🙌🇵🇹 pic.twitter.com/byz8B6e5rv
— B/R Football (@brfootball) June 20, 2018
രണ്ടു മല്‍സരങ്ങളില്‍ നിന്നും ഇതിഹാസ താരത്തിന്റെ നാലാം ഗോളാണിത്. സ്‌പെയിനിനെതിരായ ആദ്യ കളിയില്‍ റോണോ ഹാട്രിക് നേടിയിരുന്നു
Just the 85 international goals for @Cristiano now... 🙌#PORMAR pic.twitter.com/2Y9tVpes1G
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
വലതു മൂലയില്‍ നിന്നും മോട്ടീഞ്ഞോയുടെ കോര്‍ണര്‍ കിക്ക് ഡൈവിങ് ഹെഡ്ഡറിലൂടെ ലോക ഫുട്‌ബോളര്‍ കൂടിയായ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
🇵🇹RECORD! Cristiano Ronaldo becomes Europe's all-time top international scorer with 85 goals 🔥🔥🔥 pic.twitter.com/ulg92h1TKp
— UEFA Nations League (@UEFAEURO) June 20, 2018
ഗോള്‍... കളി തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ പോര്‍ച്ചുഗലിന് ലീഡ്
GOAL #POR!
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
Guess who.... @Cristiano with the header! #PORMAR pic.twitter.com/18dq5nfBi6
ഇരുടീമിന്റെയും ലൈനപ്പ്
The teams are in for #PORMAR! #WorldCup pic.twitter.com/73Cx1XolJV
— FIFA World Cup 🏆 (@FIFAWorldCup) June 20, 2018
ആദ്യ ജയം തേടിയാണ് പറങ്കിപ്പടയിറങ്ങുന്നത്