Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആറ്‌ഗോളടിച്ച് പോര്‍ച്ചുഗല്‍, നാല് ഗോള്‍വീതം നേടി ഫ്രാന്‍സും ഹോളണ്ടും എസ്‌തോണിയയും ബെല്‍ജിയവും, യൂറോപ്പില്‍ ഗോള്‍ മഴ

പാരിസ്: 2018 ഫിഫ ലോകകപ്പിന്റെ യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹോളണ്ട്, ബെല്‍ജിയം, എസ്‌തോണിയ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. ഫ്രാന്‍സ് 4-1ന് ബള്‍ഗേറിയയെ പരാജയപ്പെടുത്തിയപ്പോള്‍ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അരഡസന്‍ ഗോളുകള്‍ക്ക് അന്‍ഡോറയെ തകര്‍ത്തു. ഹോളണ്ട് 4-1ന് ബെലാറസിനെയും ബെല്‍ജിയം 4-0ന് ബോസ്‌നിയ-ഹെര്‍സെഗൊവിനയെയും തരിപ്പണമാക്കി.

എസ്‌തോണിയ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെയും തൂത്തെറിഞ്ഞു. മറ്റ് മത്സരങ്ങളില്‍ സ്വീഡന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ലക്‌സംബര്‍ഗിനെയും ഫറോ ഐലന്‍ഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലാത്വിയെയും ഗ്രീസ് 2-0ന് സൈപ്രസിനെയും പരാജയപ്പെടുത്തി. ഹംഗറി ഉയര്‍ത്തിയ വെല്ലുവിളി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും മറികടന്നു.

cristiano-ronaldo-portugal

ശനിയാഴ്ച പുലര്‍ച്ചെ നടന്ന യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ എല്ലാ കളിയിലും റിസള്‍ട്ടുണ്ടായി എന്ന പ്രത്യേകതയുണ്ട്. ഒരു മത്സരം പോലും വിരസമായ സമനിലയിലേക്ക് പോയില്ല.

മറ്റൊരു പ്രത്യേകത ഗോള്‍ മഴ കണ്ടു എന്നതാണ്. ഒമ്പത് മത്സരങ്ങളിലായി 34 ഗോളുകളാണ് പിറന്നത്. കൂടുതല്‍ ഗോളുകള്‍ നേടിയ ടീം പോര്‍ച്ചുഗലാണ് - ആറെണ്ണം. എന്നാല്‍, ഏറ്റവും ആവേശകരമായ മത്സരം അഞ്ച് ഗോളുകള്‍ പിറന്ന ഹംഗറി-സ്വിറ്റ്‌സര്‍ലന്‍ഡ് പോരാട്ടമായിരുന്നു.

മത്സരഫലങ്ങള്‍ ഒറ്റ നോട്ടത്തില്‍

ഫ്രാന്‍സ് 4-1 ബള്‍ഗേറിയ

ലക്‌സംബര്‍ഗ് 0-1 സ്വീഡന്‍

ഹോളണ്ട് 4-1 ബെലാറസ്

ലാത്വിയ 0-2 ഫറോ ഐലന്‍ഡ്

പോര്‍ച്ചുഗല്‍ 6-0 അന്‍ഡോറ

ബെല്‍ജിയം 4-0 ബോസ്‌നിയ-ഹെര്‍സെഗൊവിന

എസ്‌തോണിയ 4-0 ജിബ്രാള്‍ട്ടര്‍

ഗ്രീസ് 2-0 സൈപ്രസ്

ഹംഗറി 2-3 സ്വിറ്റ്‌സര്‍ലന്‍ഡ്

Story first published: Saturday, October 8, 2016, 9:01 [IST]
Other articles published on Oct 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+