Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍... പോര്‍ച്ചുഗല്‍ യൂറോകപ്പ് ക്വാര്‍ട്ടറില്‍...

ലെന്‍സ്: എക്‌സട്രാ ടൈമില്‍ നേടിയ ഗോളിന്റെ ബലത്തില്‍ ക്രൊയേഷിയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 90 മിനറ്റ് കളി അവസാനിക്കും വരെ ഗോള്‍ ലക്ഷ്യം വച്ച് ഒരു ഷോട്ടുപോലും ഇരു ടീമുകലില്‍ നിന്നും ഉണ്ടായില്ല.

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നുപോലും ഗോള്‍ ലക്ഷ്യം വച്ച് ഷോട്ട് ഉതിര്‍ന്നില്ല. 1980ന് ശേഷം ആദ്യമായാണ് യൂറോകപ്പ് മത്സരത്തില്‍ ഒരു ഷോട്ട് പോലും ഗോള്‍ ലക്ഷ്യമാക്കി ഉതിര്‍ക്കാനാവാത്ത മത്സരം നടക്കുന്നത്.

സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോഴാണ് പോര്‍ച്ചുഗലിന് വിജയ ഗോള്‍ നേടാനായത്. 117-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വരേസ്മ നേടിയ നിര്‍ണായക ഗോളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. യൂറോകപ്പിലെ പോര്‍ച്ചുഗലിന്റെ പ്രകടനം വളരെ മോശമായിരുന്നു.

വിജയത്തിന് അര്‍ഹത ക്രൊയേഷ്യക്കാണ്. എ്ന്നാല്‍ ഭാഗ്യം പോര്‍ച്ചുഗലിനെ തുണച്ചു. ക്രൊയേഷ്യയുടെ കണ്ണീര്‍ വീഴ്തി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ കടന്നു. പരാജയപ്പെട്ടുവെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ക്രൊയേഷ്യയക്ക് മടങ്ങാം.

ഇത്തവണ യൂറോകപ്പില്‍ ഇഞ്ചുറി ടൈമിലാണ് മിക്ക ജയങ്ങളുമുണ്ടായത്. റൊണോള്‍ഡോയയുടെ മോശം പ്രകടനത്തില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടരില്‍ പരാജയം മണത്തുവെങ്കിലും നേരിയ ഭാഗ്യം തുണക്കുകയായിരുന്നു. 117-ാം മിനിറ്റില്‍ പോാര്‍ച്ചുഗല്‍ താരം റെനാറ്റോ സാഞ്ചസിന്റെ കുതിപ്പില്‍ നിന്ന് പന്ത് നാനി ഏറ്റെടുക്കുന്നു. ക്രൊയേഷ്യന്‍ ഗോള്‍വലയുടെ ബോക്‌സിന് വലതുഭാഗം കേന്ദ്രീകരിച്ച് നിന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പന്ത് നല്‍കി.

ഗോള്‍ ലക്ഷ്യം വച്ച് ക്രിസ്റ്റിയാനോ മുന്നേറിയെങ്കിലും വീണുകിടന്ന ഗോളിയുടെ ദേഹത്തുതട്ടി പന്ത് തെറിച്ചു. പോസ്റ്റിനുമുന്നില്‍ ഉയര്‍ന്നുപൊങ്ങിയ പന്തിന് ഓടിയെത്തിയ റിക്കോര്‍ഡോ ക്വരേസ്മ വലയിലേക്ക് വഴിതിരിച്ചു വിട്ടു. യൂറോകപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പോളണ്ടും ക്വാര്‍ട്ടറില്‍ കടന്നു. സ്വിറ്റ്‌സര്‍ലന്റിനെയാണ് പോളണ്ട് പരാജയപ്പെടുത്തിയത്. അയര്‍ലന്‍റിനെ 1-0 ത്തിന് തളച്ച് വെയില്‍സും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലും പോളണ്ടും ഏറ്റുമുട്ടും.

Story first published: Sunday, June 26, 2016, 12:01 [IST]
Other articles published on Jun 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+