Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും പോര്‍ച്ചുഗല്‍ രക്ഷപ്പെട്ടില്ല, ഫ്രാന്‍സിന് അടി തെറ്റി !!

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനും ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ കാമറൂണിനും തോല്‍വി. ഹോളണ്ട്, ക്രൊയേഷ്യ ടീമുകളും സൗഹൃദപ്പോരില്‍ പരാജയം രുചിച്ചു. കരുത്തരുടെ പോരില്‍ സ്‌പെയിന്‍ 2-0ന് ഫ്രാന്‍സിനെ വീഴ്ത്തി.

നാട്ടുകാര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ക്ലാസിക് പോരില്‍ പോര്‍ച്ചുഗല്‍ 2-3ന് സ്വീഡനോട് തോല്‍വി സമ്മതിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പോര്‍ച്ചുഗല്‍. പതിനെട്ടാം മിനുട്ടില്‍ ക്രിസ്റ്റ്യാനോയാണ് ലീഡ് ഗോള്‍ സമ്മാനിച്ചത്. മുപ്പത്തിനാലാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ 2-0ന് മുന്നില്‍ കയറി. രണ്ടാം പകുതിയില്‍ വിക്ടര്‍ ക്ലീസന്റെ ഇരട്ട ഗോളുകള്‍ (57, 76) സ്വീഡന് തിരിച്ചുവരവൊരുക്കി. സ്റ്റോപ്പേജ് ടൈമില്‍ കവാസോ കാന്‍സെലോ സ്വീഡന്റെ വിജയ ഗോള്‍ നേടി.

christiano

പത്താം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ഹോളണ്ടിനെ ആദ്യ പകുതിയില്‍ തന്നെ ഇറ്റലി പിറകിലാക്കി. പതിനൊന്നാം മിനുട്ടില്‍ എദെറിന്റെയും മുപ്പത്തിരണ്ടാം മിനുട്ടില്‍ ബൊനൂചിയുടെയും ഗോളുകളില്‍ ഇറ്റലി മത്സരം പിടിച്ചെടുക്കുകയായിരുന്നു.

ഗോള്‍ നില
ജോര്‍ജിയ 5-0 ലാറ്റ്വിയ

അല്‍ബാനിയ 1-2 ബോസ്-ഹെര്‍സ്

ഈജിപ്ത് 3-0 ടോഗോ

എസ്‌തോണിയ 3-0 ക്രൊയേഷ്യ

മാസിഡോണിയ 3-0 ബെലാറസ്

റഷ്യ 3-3 ബെല്‍ജിയം

ദ.ആഫ്രിക്ക 0-0 അംഗോള

കാമറൂണ്‍ 1-2 ഗിനിയ

ലക്‌സംബര്‍ഗ് 0-2 കാപ് വെര്‍ഡെ ഐലന്‍ഡ്

ആസ്ത്രിയ 1-1 ഫിന്‍ലന്‍ഡ്

ഹോളണ്ട് 1-2 ഇറ്റലി

പോര്‍ച്ചുഗല്‍ 2-3 സ്വീഡന്‍

Story first published: Wednesday, March 29, 2017, 11:45 [IST]
Other articles published on Mar 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+