Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: റോണോയില്ലാതെയും ജയിക്കാം, പോളണ്ട് കടന്ന് പോര്‍ച്ചുഗല്‍... ഫ്രാന്‍സ് രക്ഷപ്പെട്ടു

വാര്‍സോ: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ യൂേേറാപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനു ത്രസിപ്പിക്കുന്ന ജയം. നാഷന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ പോളണ്ടിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പറങ്കിപ്പട മറികടന്നത്. ഗ്രൂപ്പ് ബിയില്‍ റഷ്യയും സ്വീഡനും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ഗ്രൂപ്പ് സിയില്‍ സെര്‍ബിയ 2-0ന് മോണ്ടെനെഗ്രോയെയും റുമാനിയ 2-1ന് ലിത്വാനിയയെയും ഇസ്രായേല്‍ ഇതേ സ്‌കോറിനു സ്‌കോട്ട്‌ലാന്‍ഡിനെയും ഗ്രൂപ്പ് ഡിയില്‍ കൊസാവോ 3-1ന് മാള്‍ട്ടയെയും അസെര്‍ബെയ്ജാന്‍ 3-0ന് ഫറോ ഐലാന്‍ഡ്‌സിനെയും പരാജയപ്പെടുത്തി.

റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗല്‍

റൊണാള്‍ഡോയില്ലാതെ പോര്‍ച്ചുഗല്‍

മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ ്ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോളണ്ടിനെതിരേയും പോര്‍ച്ചുഗല്‍ ഇറങ്ങിയത്. ലോകകപ്പിനു ശേഷം റോണോ ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞിട്ടില്ല. ബലാല്‍സംഗക്കേസില്‍ കുടുങ്ങി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുന്ന അദ്ദേഹത്തിന് കോച്ച് വിശ്രനം നല്‍കുകയായിരുന്നു.
ഒരു ഗോൡനു പിന്നിട്ടുനിന്ന ശേഷമാണ് പോളണ്ടിനെ പോര്‍ച്ചുഗല്‍ മറികടന്നത്. ആന്ദ്രെ സില്‍വ, ബെര്‍നാര്‍ഡോ സില്‍വ എന്നിവരുടെ ഗോളുകളും കാമില്‍ ഗ്ലിക്കിന്റെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിനെ ജയത്തിലേക്കു നയിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ ജയം കൂടിയാണിത്. സ്‌പെയിനിനെക്കൂടാതെ കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ഏക ടീമും അവര്‍ തന്നെയാണ്.

ഫ്രാന്‍സിന്റെ രക്ഷകനായി എംബാപ്പെ

ഫ്രാന്‍സിന്റെ രക്ഷകനായി എംബാപ്പെ

സൗഹൃദ മല്‍സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരേ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ 0-2ന്റെ അട്ടിമറിത്തോല്‍വി മുന്നില്‍ കണ്ട ഫ്രാന്‍സ് അവസാന നാലു മിനിറ്റിനിടെയാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സമനിലയുമായി തടിതപ്പിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയായിരുന്നു ഫ്രാന്‍സിന്റെ ഹീറോ. ആദ്യ ഗോളിനു വഴിയൊരുക്കിയ താരം ഇഞ്ചുറിടൈമില്‍ പെനല്‍റ്റിയിലൂടെ ടീമിന്റെ സമനില ഗോളും കണ്ടെത്തി.
അതേസമയം, മുന്‍ യൂറോപ്യന്‍ ജേതാക്കളായ സ്‌പെയിന്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു വെയ്ല്‍സിനെ തകര്‍ത്തു. ഇരട്ടഗോളുകള്‍ നേടിയ പാക്കോ അല്‍കാസറാണ് സ്‌പെയിനിന്റെ ഹീറോ. സെര്‍ജിയോ റാമോസും മാര്‍ക്ക് ബാത്രയും ഓരോ തവണ ലക്ഷ്യം കണ്ടു.

കൊളംബിയയും മെക്‌സിക്കോയും കസറി

കൊളംബിയയും മെക്‌സിക്കോയും കസറി

സൗഹൃദ മല്‍സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ ടീം കൊളംബിയയും കോണ്‍കകാഫ് മേഖലയിലെ വമ്പന്മാരുമായ മെക്‌സിക്കോയും ജയം കൊയ്തു. അമേരിക്കയെ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് കൊളംബിയ കെട്ടുകെട്ടിച്ചത്. മറ്റൊരു കളിയില്‍ കോസ്റ്ററിക്കയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മെക്‌സിക്കോ മറികടക്കുകയായിരുന്നു.
ജെയിംസ് റോഡ്രിഗസ്, കാര്‍ലോസ് ബാക്ക, റഡാമെല്‍ ഫല്‍ക്കാവോ, മിഗ്വല്‍ എയ്ഞ്ചല്‍ ബോര്‍യ എന്നിവരാണ് കൊളംബിയയുടെ സ്‌കോറര്‍മാര്‍. 1-0ന് ലീഡ് ചെയ് ശേഷം അമേരിക്ക 2-1ന്റെ ലീഡ് നേടിയെങ്കിലും മൂന്നു ഗോളുകള്‍ അവസാന അരമണിക്കൂറിനിടെ നേടി കൊളംബിയ ജയം വരുതിയിലാക്കുകയായിരുന്നു.

Story first published: Friday, October 12, 2018, 11:26 [IST]
Other articles published on Oct 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+