Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുറത്തായ അര്‍ജന്റീനയും പോര്‍ച്ചുഗലും മലപ്പുറത്ത് ഏറ്റുമുട്ടി, പോര്‍ച്ചുഗലിന് വിജയം

മലപ്പുറം: മഞ്ചേരിയില്‍ ഫുട്‌ബോള്‍ കാര്‍ണിവലും പരപ്പനങ്ങാടിയില്‍ വേള്‍ഡ് കപ്പ് സൗഹൃദ മത്സരം സംഘടിപ്പിച്ചു. വിവിധ ടീമുകളുടെ ജഴ്സിയണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ കാര്‍ണിവല്‍ കാണികള്‍ക്ക് ആവേശമുണര്‍ത്തി. ഫുട്ബോള്‍ ആവേശം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വരച്ചു കാണിക്കുന്നതായിരുന്നു കാര്‍ണിവല്‍. ഹെഡ്മാസ്റ്റര്‍ സി പി. സെയ്തലവി ഉദ്ഘാടനം ചെയ്തു. 'സാബിവാക' എന്ന പേരിലുള്ള ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളില്‍ പ്രവചന മല്‍സരം, ക്വിസ് മല്‍സരം, ഷൂട്ടൗട്ട് ഗെയിമുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് സ്‌കൂളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. കെ.കെ.ഷമിന്‍, കെ.പി അജയരാജ്, ടി.ജിനേഷ്, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് ആവേശകരമാക്കി കൊണ്ടാണ് പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോളജ് വിദ്യാര്‍ഥി കൂട്ടായ്മ വേള്‍ഡ് കപ്പ് ഫ്രണ്ട്ലി കിക്കോഫ് -2018 സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. പ്രീകോര്‍ട്ടറില്‍ പ്രവേശിച്ച പ്രമുഖ നാല് ടീമുകളായ അര്‍ജന്റീന ബ്രസീല്‍ ,പോര്‍ച്ചുഗല്‍,സ്‌പെയിന്‍ എന്നിവര്‍ തമ്മില്‍ നടന്ന മത്സരത്തിലെ ഫൈനല്‍ കലാശക്കളിയില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി.ഇന്നലെ മത്സരത്തില്‍നിന്നും പുറത്തായ ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്.

football

നൈജീരിയന്‍ താരം ചീമ , പി പി താസിബ്, കെ ഇസ്മായില്‍ വോള്‍ക്കാനോ, പി പി നൗഷാദ് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. പി.പി. നൗഫല്‍, കെ.കെ. സിദ്ധീഖ്, കെ. ടി. നിഹാല്‍ എന്നിവര്‍ കളി നിയന്ത്രിച്ചു. മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും പരപ്പനങ്ങാടി അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ സാര്‍ നല്‍കി. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു .അമീറലി മാസ്റ്റര്‍ ,റിയാസ് മാസ്റ്റര്‍ ,നൗഫല്‍ മാസ്റ്റര്‍ ,റബിഷിത്ത് മാസ്റ്റര്‍ ,റഹൂഫ് എന്നിവര്‍ സംസാരിച്ചു .

ജില്ലയില്‍ വ്യാപകമായാണ് ഫുട്‌ബോള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

Story first published: Sunday, July 1, 2018, 11:59 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+