സ്‌പെയിനിന്റെയും റയല്‍ മാഡ്രിഡിന്റെയും ഇതിഹാസ ഗോള്‍കീപ്പര്‍ കസിയസിന് ഹൃദയാഘാതം
മാഡ്രിഡ്: സ്‌പെയിന്‍ ലോകകപ്പ് നേടിയപ്പോള്‍ ക്യാപ്റ്റനായിരുന്ന ഗോള്‍കീപ്പര്‍ ഐകര്‍ കസിയസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

സ്‌പെയിനിന്റെയും റയല്‍ മാഡ്രിഡിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് കസിയസ്. സ്പെയിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ്. 167 മത്സരങ്ങളിലാണ് കസിയസ് ഗോള്‍വലകാത്തത്. 2008 ലും 2012 ലും സ്പെയിന്‍ യൂറോകപ്പ് നേടുമ്പോള്‍ ഗോള്‍കീപ്പറായിരുന്ന കസിയസ് ആണ് 2010ല്‍ ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നത്.
റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ലാലീഗ നേട്ടങ്ങള്‍ക്കൊപ്പവും കസിയസ് ഉണ്ട്. 1999 മുതല്‍ 2015വരെ 725 മത്സരങ്ങളിലാണ് കസിയസ് റയലിന്റെ ഗോള്‍കീപ്പറായത്. 2015ല്‍ റയല്‍ മാഡ്രിഡ് വിട്ട് പോര്‍ട്ടോയില്‍ ചേരുകയായിരുന്നു. ബുധനാഴ്ച രാവിലെ പരിശീലനത്തിനിറങ്ങിയ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പോര്‍ട്ടോയിലെ ആശുപത്രിയിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications