Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവര്‍ എന്നെ ഫുട്‌ബോള്‍ ആസ്വദിപ്പിക്കുന്നു; യുണൈറ്റഡ് സ്‌ട്രൈക്കര്‍മാരെ പുകഴ്ത്തി പോഗ്ബ

ലണ്ടന്‍: പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് സമീപകാലത്തായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുക്കുന്നത്. വിവിധ ടൂര്‍ണമെന്റുകളിലായി തോല്‍വി അറിയാതെ 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സോള്‍ഷെയറും ശിഷ്യന്മാരും കുതിക്കുകയാണ്. പരിക്കും മോശം ഫോമും ടീമിനെ അലട്ടിയിരുന്ന സമയത്താണ് കൊറോണയുടെ ഇടവേള ലഭിക്കുന്നത്. ഈ സമയത്ത് കായിക ക്ഷമത വീണ്ടെടുത്ത താരങ്ങള്‍ പഴയ ഫോം വീണ്ടെടുത്തതോടെയാണ് തകര്‍പ്പന്‍ പ്രകടനം യുണൈറ്റ് പുറത്തെടുക്കാന്‍ തുടങ്ങിയത്.

ബ്രൂണോ ഫെര്‍ണാണ്ടസും എത്തിയതോടെ അതിശക്തരായി ടീം മാറി. ഇപ്പോഴിതാ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ടീമിലെ മുഖ്യ മിഡ്ഫീല്‍ഡറായ പോള്‍ പോഗ്ബ തന്നെ പ്രതികരിച്ചിരിക്കുകയാണ്. യുണൈറ്റഡ് സ്‌ട്രൈക്കര്‍മാര്‍ ഫുട്‌ബോളിനെ തനിക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുവെന്നാണ് പോഗ്ബ അഭിപ്രായപ്പെട്ടത്. ഞാന്‍ പിറകില്‍ നിന്ന് എല്ലാം ആസ്വദിക്കുകയാണ്. ബ്രൂണോ, റാഷ്‌ഫോര്‍ഡ്, മാര്‍ഷ്യല്‍, മാസന്‍ എന്നിവരുടെ കളികാണുമ്പോള്‍ സന്തോഷവും പ്രചോദനവും തോന്നുന്നു. അവര്‍ എന്നെ ഫുട്‌ബോളിലെ എപ്പോഴും ആസ്വദിപ്പിക്കുന്നു.

paulpogba

എല്ലാവരേയും മികച്ച ഫോമില്‍ കാണാന്‍ സാധിക്കുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. കിരീടം നേടാന്‍ ഇനിയും എല്ലാവരും മെച്ചപ്പെടേണ്ടതുണ്ടെന്നും പോഗ്ബ പറഞ്ഞു. യുണൈറ്റഡ് ഒരിക്കലും ഒരു കിരീടംകൊണ്ട് തൃപ്തിപ്പെടുന്ന ക്ലബ്ബല്ല. കൂടുതല്‍ നേടുകയെന്നതും ഒന്നില്‍ത്തന്നെ സംതൃപ്തിപ്പെടാതെയിരിക്കുന്നതുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മനോഭാവമെന്നും പോഗ്ബ കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗില്‍ 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 ജയം, 10 സമനില, എട്ട് തോല്‍വി ഉള്‍പ്പെടെ 55 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. തുല്യമത്സരങ്ങളില്‍ നിന്ന് 59 പോയിന്റുള്ള ലെസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്ത്. ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചാലും യുണൈറ്റഡിന് കടുപ്പമാണ്. മറ്റ് ടീമുകളുടെ പ്രകടനം ആശ്രയിച്ചാവും യുണൈറ്റഡിന്റെ ആദ്യ നാലിലെ സ്ഥാനം.

നേരത്തെ ഈ സീസണിന്റെ തുടക്കത്തില്‍ പോഗ്ബയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡും യുവന്റസും രംഗത്തെത്തിയിരുന്നുവെങ്കിലും കൂടുമാറ്റം നടന്നില്ല. റയല്‍ മാഡ്രിഡില്‍ സിദാനൊപ്പം കളിക്കുകയെന്നത് അതിയാ ആഗ്രഹമാണെന്ന് നേരത്തെ തന്നെ പോഗ്ബ അഭിപ്രായപ്പെട്ടിരുന്നെങ്കിലും യുണൈറ്റഡിനൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 27കാരനായ പോഗ്ബ 2016ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് വിട്ടാണ് യുണൈറ്റഡിലെത്തിയത്.

ക്ലബ്ബിനൊപ്പം 103 മത്സരത്തില്‍ നിന്ന് 25 ഗോളും പോഗ്ബ സ്വന്തമാക്കിയിട്ടുണ്ട്. റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയപ്പോള്‍ പോഗ്ബയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. കറുത്തവര്‍ക്കെതിരേ അതിക്രമണത്തിനെതിരേ നടക്കുന്ന ക്യാംപെയ്‌ന് പിന്തുണ അറിയിക്കാന്‍ ഹെയര്‍സ്‌റ്റൈലില്‍ ലോഗോ പതിപ്പിച്ചാണ് പോഗ്ബ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയത്.

Story first published: Thursday, July 9, 2020, 16:45 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+