Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോഗ്ബ ഇങ്ങനെ ആയാല്‍ പോര; മാഞ്ചസ്റ്റര്‍ സൂപ്പര്‍താരത്തിനെതിരെ സഹതാരം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം പോള്‍ ബോഗ്ബ ടീമില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ടീമിലെ സഹതാരം നെമാന്‍ജ മാറ്റിച്ച്. വന്‍ വിലകൊടുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങിയ പോഗ്ബ കഴിവിനൊത്ത് കളിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റിച്ചിന്റെ പരാമര്‍ശം.

പോഗ്ബയുടെ മികവും, വ്യക്തിത്വവും ടീമില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രാപ്തനാക്കുന്നുണ്ട്. പോഗ്ബ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ചാല്‍ ടീമിന് മൊത്തത്തില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാറ്റിച്ച് പറഞ്ഞു.

paulpogba

വെളരെ ചെറുപ്പമാണ് പോഗ്ബ. ഇനിയും ഏറെ കളിയഴകുകള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ അത് തെളിയിച്ചതാണ്. അന്നത്തെ കളിയില്‍ ഉത്തരവാദിത്വം ഏറ്റെടുത്താണ് കളിച്ചത്. മറ്റു കളിക്കാര്‍ക്ക് ആത്മവിശ്വാസമുണ്ടാക്കിയതോടെ ടീം കളി ജയിച്ചതായും മാറ്റിച്ച് ചൂണ്ടിക്കാട്ടി.

സീസണില്‍ 23 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍നിന്നായി 10 ഗോളുകള്‍ പോഗ്ബ നേടിയിട്ടുണ്ട്. എന്നാല്‍, പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നത് ടീം കോച്ച് ഹോസെ മൗറീന്യോയുടെ വിമര്‍ശനത്തിനും ഇടയാക്കി. സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ രണ്ടാംസ്ഥാനമെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍.

Story first published: Sunday, April 22, 2018, 8:53 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+