Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൗറീസ്യോ പൊച്ചറ്റീനോയുടെ മകന്‍ ടോട്ടനവുമായി കരാര്‍ പുതുക്കി

ലണ്ടന്‍: ടോട്ടനം പരിശീലകന്‍ പൊച്ചറ്റീനോയുടെ മകന്‍ മൗറീസ്യോ ടോട്ടനവുമായി കരാര്‍ പുതുക്കി. 18കാരനായ മകന്‍ പൊച്ചറ്റീനോയോടൊപ്പമെത്തിയാണ് കരാര്‍ പുതുക്കിയത്. വിങറായ താരം ഈ സീസണില്‍ ക്ലബ്ബിനുവേണ്ടി ഇറങ്ങുമെന്നാണ് വിവരം. പ്രി സീസണ്‍ മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ടോട്ടനത്തോടൊപ്പം മൗറീസ്യോ ചേര്‍ന്നിട്ടുണ്ട്.നാല് വര്‍ഷമായി ടോട്ടനം ജൂനിയര്‍ ടീമിനുവേണ്ടി മൗറീസ്യോ കളിക്കുന്നുണ്ട്. ക്ലബ്ബിന്റെ അണ്ടര്‍ 18 ലീഗില്‍ സജീവമാണ് മൗറീസ്യോ.

football

അവസാന സീസണിലെ മികവ് ഇത്തവണയും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടോട്ടനം ഇത്തവണ ഇറങ്ങുന്നത്.സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന് പരിക്ക് പറ്റിയിട്ടും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിച്ചിരുന്നു. സണ്‍ഹ്യൂങ് മിന്‍,ഡെലെ അലി,ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ എന്നിവരിലാണ് ടോട്ടനത്തിന്റെ പ്രധാന പ്രതീക്ഷ.അവസാന സീസണില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടിയവരെല്ലാം ഇത്തവണയും സ്പര്‍സ് നിരയ്‌ക്കൊപ്പമുണ്ട്. ക്രിസ്റ്റന്‍ എറിക്‌സണ്‍ ക്ലബ്ബ് വിടുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം കൂടുമാറാന്‍ തയ്യാറായിട്ടില്ല.

പുതിയ സീസണില്‍ വലിയ താരങ്ങളെയൊന്നും ടോട്ടനം ടീമിലെത്തിച്ചിട്ടില്ല. റയല്‍ മാഡ്രിഡില്‍ നിന്ന് ഗാരത് ബെയ്ല്‍ ടോട്ടനത്തിലേക്ക് മടങ്ങിയെത്തുന്നതായി സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുണ്ട്. ഇതുവരെ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാത്ത ടോട്ടനം കന്നിക്കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. എട്ട് തവണ എഫ് എ കപ്പ് ജേതാക്കളായ ടോട്ടനം നാല് വട്ടം ലീഗ് കപ്പും സ്വന്തമാക്കി.

Story first published: Wednesday, July 17, 2019, 10:40 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+