Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാന്‍ ഒരു ഒറ്റമൂലി, അതാണ് കോപ്പല്‍ ഇനിയും പയറ്റാത്തത്‌

മഡ്ഗാവ്: ഐ എസ് എല്ലിലെ രണ്ട് ഫൈനലിസ്റ്റുകള്‍ ഇന്ന് നേര്‍ക്കുനേര്‍. സീക്കോയുടെ എഫ് സി ഗോവയും സ്റ്റീവ് കോപ്പലിന്റെ കേരളബ്ലാസ്റ്റേഴ്‌സും. രണ്ട് ടീമിന്റെയും പ്രത്യേകത ടൂര്‍ണമെന്റില്‍ കാലിടറി, കിതച്ച് നില്‍ക്കുന്നുവെന്നത് തന്നെ. അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത്.

ഗോവയാകട്ടെ ഒന്ന് വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ അവസാന സ്ഥാനത്ത്. ഇവിടെ നിന്ന് തുടരെ ജയിക്കണം. പറ്റുമോ ബ്ലാസ്റ്റേഴ്‌സിന്. ഇല്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പോലെ പിന്‍ബെഞ്ചിലാകും സ്ഥാനം. പലതരം ഫോര്‍മേഷനുകള്‍ പയറ്റി നോക്കി ഇക്കഴിഞ്ഞ അഞ്ച് കളികളിലും. കോച്ച് കോപ്പലിന് ജയിക്കാന്‍ സാധിച്ചത് ഹോം ഗ്രൗണ്ടില്‍ മാത്രം.

keralablaster

ഇനിയും പരീക്ഷിക്കാത്ത ഒന്നുണ്ട് കോപ്പല്‍. ലെഫ്റ്റ് വിംഗ് ബാക്കില്‍ ഹൊസു പ്രിറ്റോയെ പ്രയോഗിക്കുന്നത് ഒന്ന് മാറ്റിപ്പിടിക്കണം. അതിവേഗക്കാരനാണ് ഹൊസു. ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഊര്‍ജസ്വലന്‍. അങ്ങനെയൊരാളെ അമിതഭാരം ഏല്‍പ്പിക്കുകയാണ് കോപ്പല്‍ ചെയ്യുന്നത്. സ്വന്തം ഹാഫിലും എതിര്‍ഹാഫിലും ഓടിക്കളിക്കുന്ന ഹൊസു വൈകാതെ പരുക്കേറ്റ് ടൂര്‍ണമെന്റ് വിടുന്നത് നമുക്ക് കാണേണ്ടിവരും. ഹൊസു ലെഫ്റ്റ് വിംഗ് അറ്റാക്കറായി കളിക്കണം. എതിര്‍ ഹാഫില്‍ ചലനമുണ്ടാക്കുവാന്‍ ഹൊസുവിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് സാധിക്കും.

അങ്ങനെയാകുമ്പോള്‍ കൗണ്ടര്‍ അറ്റാക്കിംഗുകള്‍ മികച്ചതാകും. മുഹമ്മദ് റഫീഖ് വിംഗ് അറ്റാക്കിംഗില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. മാത്രമല്ല, ബോള്‍ കണ്‍ട്രോളിംഗ് നിലവാരം പോര. ഹ്യൂസ് നല്‍കുന്ന ലോംഗ് ബോളുകള്‍ ഹൊസുവിലെത്തുകയും അതിവേഗ നീക്കത്തില്‍ ഇടത് വിംഗില്‍ നിന്ന് ബോക്‌സിന് പുറത്ത് വെച്ച് ഹൊസു ഒരു ക്ലിയര്‍ ഹെഡര്‍ ക്രോസ് നല്‍കുകയും ചെയ്യുന്നതാകട്ടെ മഞ്ഞപ്പടയുടെ ഇനിയുള്ള ഗെയിംപ്ലാന്‍. വിംഗുകളില്‍ നിന്നുള്ള ക്രോസ് ബോളുകളുടെ എണ്ണം വര്‍ധിപ്പിച്ചാലേ ഗോളുകള്‍ വിരിയൂ. മധ്യനിരയിലൂടെ കളി മെനയുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് തീര്‍ത്തും പരാജയമായ സ്ഥിതിക്ക് കോപ്പല്‍ തന്ത്രം മാറ്റിയേ തീരൂ. ഇന്ന് രാത്രി 7.00ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ല്‍ തത്‌സമയം

Story first published: Monday, October 24, 2016, 15:03 [IST]
Other articles published on Oct 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+