ബെര്‍ലിന്‍: ബൊറൂസിയ ഡോട്മുണ്ടിന്റെ ചാമ്പ്യന്‍സ് ലീഗ് ടീമില്‍ നിന്ന് പുറത്തായിരുന്ന ഗാബോണ്‍ സ്‌ട്രൈക്കര്‍ പിയറി എമെറിക് ഓബമെയാംഗ് ബുണ്ടസ് ലിഗയില്‍ ഗോള്‍ വര്‍ഷിച്ചു കൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തി. ഹാംബര്‍ഗിനെതിരെ പിയറി നാല് ഗോളുകള്‍ നേടിയപ്പോള്‍ ബൊറുസിയ ഡോട്മുണ്ട് 5-2ന് മികച്ച വിജയം സ്വന്തമാക്കി.
ലീഗിലെ പത്താം മത്സരത്തില്‍ ജയം കണ്ട ബൊറുസിയ പതിനെട്ട് പോയിന്റുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്ത്. നാലാം മിനുട്ടിലാണ് പിയറി ഗോളടിക്ക് തുടക്കമിട്ടത്. 23, 27, 48 മിനുട്ടുകളിലാണ് പിയറിയുടെ മറ്റ് ഗോളുകള്‍. എഴുപത്താറാം മിനുട്ടില്‍ ഡെംബെലെയും സ്‌കോര്‍ ചെയ്തു. ഹാംബര്‍ഗിനായി നികോളായ് മുള്ളര്‍ ഇരട്ട ഗോളുകള്‍ നേടി.

ബുണ്ടസ് ലിഗയിലെ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ഹോം മാച്ചില്‍ 1-1ന് ടി എസ് ജി 1899നോട് സമനിലയില്‍ പെട്ടു.
ഗോള്‍ നില
ബയേണ്‍ മ്യൂണിക് 1-1 ടി എസ് ജി 1899
ഹാംബര്‍ഗ് എസ് വി 2-5 ബൊറുസിയ ഡോട്മുണ്ട്
ബയെര്‍ ലെവര്‍കുസന്‍ 3-2 എസ് വി ഡര്‍മസ്റ്റാഡ്
എഫ് സി ഇന്‍ഗ്ലോസ്റ്റാഡ് 0-2 എഫ് സി ഓഗ്‌സ്ബര്‍ഗ്
സ്‌പോര്‍ട് ക്ലബ്ബ് 0-3 വി എഫ് എല്‍ വോള്‍സ്ബര്‍ഗ്