Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണിനായി അഞ്ഞൂറിലേറെ മത്സരങ്ങള്‍, ഫിലിപ് ലാം നിര്‍ത്തുന്നു !

മ്യൂണിക്: ജര്‍മനിയെ 2014 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഫിലിപ് ലാം ഈ ക്ലബ്ബ് സീസണോടെ പ്ലെയിംഗ് കരിയര്‍ അവസാനിപ്പിക്കും. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്കായ ഫിലിപ് ലാം ക്ലബ്ബിനായി 501 മത്സരങ്ങള്‍ക്കിറങ്ങി. ജര്‍മന്‍ കപ്പില്‍ വോള്‍സ്ബര്‍ഗിനെതിരെ ജയിച്ചതിന് ശേഷമാണ് ലാം തന്റെ വിരമിക്കല്‍ പദ്ധതി വെളിപ്പെടുത്തിയത്. 2014 ലോകകപ്പിന് ശേഷം ഫിലിപ് ലാം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു.

സീസണ്‍ അവസാനിക്കുന്നത് വരെ എന്റെ നേതൃശൈലിയും ഏറ്റവും മികച്ച പ്രകടനവും ഓരോ ദിനവും ബയേണിനായി നല്‍കും. എന്നാല്‍, സീസണിനപ്പുറത്തേക്ക് ഒരു കരിയറിനുള്ള സാധ്യതയില്ല - ലാം പറഞ്ഞു.

philipplahm

ബയേണ്‍ മ്യൂണിക്കുമായി ഒരു വര്‍ഷം കൂടി കരാര്‍ അവശേഷിക്കെയാണ് ഫിലിപ് ലാം കരിയര്‍ അവസാനിപ്പിക്കുന്നത്. ക്ലബ്ബില്‍ അവസരമുണ്ടെങ്കിലും പിന്‍മാറാന്‍ സമയം ആയെന്ന് മനസ് പറയുന്നു. അത് സ്വയം ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇത്രയും കാലം. ഇനിയും തുടരുക പ്രയാസമാണെന്നും ലാം.

ബയേണിന്റെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന ലാം 2002 ല്‍ സീനിയര്‍ ടീമിലെത്തി. ഏഴ് ബുണ്ടസ് ലിഗ കിരീടങ്ങള്‍ നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും പങ്കാളിയായി.

ഫിലിപ് ലാം കരിയര്‍

501 - ബയേണിനായി കളിച്ച മത്സരങ്ങള്‍

113 - ജര്‍മനിക്കായി മത്സരിച്ചത്

7 - ബുണ്ടസ് ലിഗ കിരീടങ്ങള്‍

6 - ജര്‍മന്‍ കപ്പ് കിരീടങ്ങള്‍

1 - യുവേഫ ചാമ്പ്യന്‍സ് ലീഗ്

1 - ഫിഫ ലോകകപ്പ്

Story first published: Wednesday, February 8, 2017, 17:55 [IST]
Other articles published on Feb 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+