Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: ചാംപ്യന്മാര്‍ നാണംകെട്ടു, ചിലിയുടെ ചീട്ട് കീറി പെറു ഫൈനലില്‍

പോര്‍ട്ടോ അലെഗ്രെ: കോപ്പ അമേരിക്കയില്‍ ഹാട്രിക്ക് കിരീടം തേടിയെത്തിയ ചിലി അട്ടിമറിത്തോല്‍വിയോടെ പുറത്ത്. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ പെറുവാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ചാംപ്യന്‍മാരുടെ കഥ കഴിച്ചത്. ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ചിലിയുടെ വലയിലെത്തിച്ച് പെറു കളി തട്ടിയെടുത്തിരുന്നു. ഇഞ്ചുറിടൈമില്‍ ചിലിയുടെ നാണക്കേട് ഇരട്ടിയാക്കിക്കൊണ്ട് പെറു ഗോള്‍പട്ടിക തികയ്ക്കുകയായിരുന്നു. എഡിസണ്‍ ഫ്‌ളോറെസ് (21ാം മിനിറ്റ്), യോഷിമര്‍ യോറ്റുന്‍ (38), പൗലോ ഗ്വരേരേ (90) എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ മുന്‍ ചാംപ്യന്മാരും ആതിഥേരയുമായ ബ്രസീലുമായി പെറു കൊമ്പുകോര്‍ക്കും.

peru

ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കളായ ഉറുഗ്വേയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചെത്തിയ പെറുവിന് ചിലിക്കെതിരേ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ അവിസ്മരണീയ പ്രകടനത്തിലൂടെ അവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. അറ്റാക്കിങ് ഫുട്‌ബോളിലൂടെ കളിയുടെ രണ്ടാം മിനിറ്റ് മുതല്‍ പെറു ചിലിയെ സമ്മര്‍ദ്ദത്തിലാക്കി. 21ാം മിനിറ്റില്‍ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. ക്യുയേവനയുടെ ക്രോസില്‍ നിന്നും കാറില്ലോയുടെ ഹെഡ്ഡറിനൊടുവില്‍ ലഭിച്ച പന്ത് ഫ്‌ളോറെസ് വലയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. 38ാം മിനിറ്റില്‍ ചിലിയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി പെറു ലീഡുയര്‍ത്തി. ഗോളിക്കു വന്ന പിഴവില്‍ നിന്നായിരുന്നു ഗോള്‍.

44ാം മിനിറ്റില്‍ ചിലിക്ക് ആദ്യ ഗോളിനുള്ള മികച്ചൊരു അവസരം ലഭിച്ചെങ്കിലും പെറു ഗോളി ഗല്ലെസെയെ കീഴക്കാനായില്ല. 51ാം മിനിറ്റില്‍ ചിലിക്കു വീണ്ടും ഗോളവസരം. ഇത്തവണ അരാന്‍ഗ്വിസിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ ചിലിക്ക് പിന്നീട് ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഇഞ്ചുറിടൈമിന്റെ ആദ്യ മിനിറ്റില്‍ വെറ്ററന്‍ താരം ഗ്വരേരോ പെറുവിന്റെ മൂന്നാം ഗോളും നേടിയതോടെ ചിലിയുടെ പതനം പൂര്‍ത്തിയായി. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ചിലിക്കു ആശ്വാസ ഗോളിനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ എഡ്വാര്‍ഡോ വര്‍ഗാസിന്റെ പെനല്‍റ്റി പെറു ഗോളി വിഫലമാക്കുകയായിരുന്നു.

Story first published: Thursday, July 4, 2019, 8:19 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+