മാഡ്രിഡ്: ലൈംഗിക ബന്ധവും ഫുട്‌ബോളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? സെവിയ്യയുടെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌റി പറയുന്നത് മെസിയെ ഇന്ന് കാണുന്ന മെസിയാക്കിയത് ബാഴ്‌സയില്‍ ഏര്‍പ്പെടുത്തിയ സെക്‌സ് നിബന്ധനകളാണെന്നാണ്. പെപ് ഗോര്‍ഡിയോള ബാഴ്‌സ കോച്ചായിരുന്നപ്പോള്‍ കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കര്‍ക്കശമായി ചില സെക്‌സ് നിര്‍ദേശങ്ങള്‍ നല്‍കി.
അത് മറ്റൊന്നുമല്ല, ഇണ ചേരുന്നെങ്കില്‍ അത് പാതിരാത്രിക്ക് മുമ്പ് വേണം. രാത്രി വൈകിയുള്ള സെക്‌സ് പിറ്റേ ദിവസത്തെ പ്രകടനത്തെ സാരമായി ബാധിക്കും. മാത്രമല്ല, മസില്‍ ഇഞ്ചുറി കൂടാനും ഇടയാക്കുമത്രേ. അതുകൊണ്ട് മെസിയോട് ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ ഗോര്‍ഡിയോള ആവശ്യപ്പെട്ടിരുന്നു.

മെസി മാത്രമല്ല, ബയേണ്‍ മ്യൂണിക്കില്‍ കോച്ചായിരുന്നപ്പോള്‍ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയും പാതിരാത്രിയില്‍ സെക്‌സിലേര്‍പ്പെട്ടിരുന്നില്ലത്രേ. ഗോര്‍ഡിയോളയുടെ കര്‍ശന നിര്‍ദേശം തന്നെ കാരണം. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പരിശീലകനായെത്തിയ ശേഷം പെപ് ഗോര്‍ഡിയോള കളിക്കാരോട് പറഞ്ഞ കാര്യങ്ങള്‍ നസ്‌റി പുറത്തു വിടുകയാണിപ്പോള്‍. ഒന്നിനും കൊള്ളാത്തവന്‍ എന്ന് പറഞ്ഞ് ഗോര്‍ഡിയോള സിറ്റിയില്‍ നിന്ന് ഒഴിവാക്കിയ താരമാണ് നസ്‌റി. എങ്കിലും ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ക്ക് ഗോര്‍ഡിയോളയോട് ദേഷ്യമില്ല.
എനിക്ക് ചില തിരിച്ചറിവുകള്‍ നല്‍കുകയാണ് അദ്ദേഹം ചെയ്തത്. മണിക്കൂറുകള്‍ ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി. അദ്ദേഹം എന്നോട് ടീമില്‍ തുടരാനാണ് ആവശ്യപ്പെട്ടത്. പ്രതിഭക്കൊത്ത മികവ് പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, സിറ്റിയില്‍ എനിക്ക് കൂടുതല്‍ സമയം കളിക്കാനാകുമെന്ന ഉറപ്പ് ഗോര്‍ഡിയോള നല്‍കിയില്ല. അതിനാല്‍ ക്ലബ്ബ് വിടുകയായിരുന്നു. സെവിയ്യയില്‍ ഞാന്‍ സന്തുഷ്ടവാനാണ് - നസ്‌റി പറഞ്ഞു.