Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ഗാര്‍ഡിയോളയ്ക്ക് റെക്കോര്‍ഡ്; മൗറീന്യോയെ മറികടന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡിട്ട് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. അതിവേഗം 100 വിജയം നേടിയ പരിശീലകനെന്ന റെക്കോര്‍ഡാണ് ഗാര്‍ഡിയോള സ്വന്തമാക്കിയത്. 134 മത്സരങ്ങളില്‍നിന്നും ഗാര്‍ഡിയോള 100 വിജയം സ്വന്തമാക്കി. 142 മത്സരങ്ങളില്‍ ഈ നേട്ടത്തിലെത്തിയ ഹോസെ മൗറീന്യോയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്.

പ്രീമയിര്‍ ലീഗിലെ വമ്പന്മാരായ യര്‍ഗന്‍ ക്ലോപ്പ്, അലെക്‌സ് ഫെര്‍ഗൂസന്‍, ആഴ്‌സന്‍ വെംഗര്‍ തുടങ്ങിയവരേക്കാള്‍ കേമനാണ് താന്‍ ഇക്കാര്യത്തിലെന്ന് ഗാര്‍ഡിയോള തെളിയിച്ചു. ക്ലോപ്പ് 159 മത്സരങ്ങളും, ഫെര്‍ഗൂസന്‍ 162 മത്സരങ്ങളും, വെംഗര്‍ 179 മത്സരങ്ങളുമാണ് 100 വിജയം തികയ്ക്കാനെടുത്തത്. ലിവര്‍പൂളിന്റെ മുന്‍ പരിശീലകന്‍ റാഫ ബെനിറ്റിസ് 181 മത്സരങ്ങളിലാണ് 100 വിജയം നേടിയത്.

pepguardiola

അപൂര്‍വമായൊരു നേട്ടത്തിലെത്താന്‍ കഴിഞ്ഞതില്‍ ഗാര്‍ഡിയോള അതിയായ സന്തോഷം പ്രകടിപ്പിച്ചു. കളിക്കാര്‍, സഹായികള്‍ എന്നിവരുടെ സഹായമാണ് വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഷെഫീല്‍ഡ് ഷീല്‍ഡിനെതിരായ മത്സരം 2-0ത്തിന് ജയിച്ചതോടെയാണ് ഗാര്‍ഡിയോള നേട്ടത്തിലെത്തിയത്. പ്രീമിയര്‍ ലീഗില്‍ ഇക്കുറി 20 കളികളില്‍നിന്നും 41 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്തുമാണ്. 19 കളികളില്‍നിന്നും 55 പോയന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. 20 കളികളില്‍നിന്നും 42 പോയന്റുള്ള ലെസ്റ്റര്‍ രണ്ടാമതുണ്ട്.

Story first published: Tuesday, December 31, 2019, 8:39 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+