Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അധികം ശബ്ദത്തില്‍ സംസാരിക്കേണ്ട, ബാഴ്‌ലോണയ്ക്ക് ഗാര്‍ഡിയോളയുടെ മുന്നറിപ്പ്

മാഞ്ചസ്റ്റര്‍: യുവേഫയുടെ രണ്ടുവര്‍ഷത്തെ വിലക്കു ലഭിച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ബാഴ്‌സലോണ തലവനെതിരെ രംഗത്തെത്തി. വിലക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായാണ് ഗാര്‍ഡിയോള എത്തിയത്. പരിശീലകനായിരിക്കെ ബാഴ്‌സയ്ക്കുവേണ്ടി ഒട്ടേറെ കിരീടങ്ങള്‍ നേടിക്കൊടുത്തയാളാണ് ഗാര്‍ഡിയോള.

സിറ്റിയെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയതില്‍ ബാഴ്‌സ പ്രസിഡന്റ് യുവേഫയ്ക്ക് നന്ദി പറഞ്ഞിരുന്നു. രണ്ടുവര്‍ഷത്തോളമായി മികച്ച ജോലിയാണവര്‍ ചെയ്യുന്നതെന്നും യുവേഫയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പ്രതികരിച്ചു. തങ്ങളെ വിലക്കിയതില്‍ ബാഴ്‌ലോണയ്ക്ക് സന്തോഷമുണ്ടെങ്കില്‍ തങ്ങളെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കൂയെന്ന് ഗാര്‍ഡിയോള പറഞ്ഞു. സിറ്റിയുടെ ആരാധകര്‍ക്ക് തങ്ങളില്‍ വിശ്വാസമുണ്ട്. തങ്ങള്‍ അപ്പീല്‍ നല്‍കും. അധികം ശബ്ദത്തില്‍ സംസാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

pepguardiola

എല്ലാവരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കാം. പ്രതീക്ഷയോടെയാണ് അപ്പീല്‍ നല്‍കുന്നത്. ഭാവിയില്‍ ബാഴ്‌സയ്‌ക്കെതിരെ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടേണ്ടിവന്നേക്കാമെന്നും ഗാര്‍ഡിയോള സൂചിപ്പിച്ചു. സാമ്പത്തിക അഴിമതിയെത്തുടര്‍ന്നാണ് സിറ്റിയെ യുവേഫ രണ്ടുവര്‍ഷത്തേക്ക് വിലക്കിയത്. അപ്പീല്‍ പരിഗണിച്ചില്ലെങ്കില്‍ സിറ്റിക്ക് യുവേഫ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല.

Story first published: Thursday, February 20, 2020, 16:47 [IST]
Other articles published on Feb 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+