Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഏതാണെന്ന് പറഞ്ഞ് ഗാര്‍ഡിയോള

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒട്ടേറെ സംഭവവികാസങ്ങളുമായാണ് ഒരു പതിറ്റാണ്ട് കഴിഞ്ഞുപോയത്. പ്രതാപികളായ ടീമുകള്‍ പിന്നിലേക്കും പിന്നില്‍ നിന്നിരുന്നവര്‍ മുന്നിലേക്കും കുതിക്കുന്നത് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടു. പത്ത് വര്‍ഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലുതവണ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുതിപ്പാണ് അതിശയിപ്പിക്കുന്നത്. ഇപ്പോഴിതാ പതിറ്റാണ്ടിലെ ക്ലബ്ബിനെക്കുറിച്ച് പറഞ്ഞ് സിറ്റിയുടെ കോച്ച് പെപ് ഗാര്‍ഡിയോള.

പതിറ്റാണ്ടിലെ ടീം മാഞ്ചസ്റ്റര്‍ സിറ്റിതന്നെയാണെന്നാണ് ഗാര്‍ഡിയോളയുടെ വിലയിരുത്തല്‍. ഇക്കാലയളവില്‍ 10 ട്രോഫികള്‍ ക്ലബ്ബ് നേടിയിട്ടുണ്ട്. 381 ലീഗ് മത്സരങ്ങളില്‍നിന്നും 818 പോയന്റുകളും നേടി. മറ്റൊരു ടീമും ഇത്രയും ട്രോഫികള്‍ നേടിയിട്ടില്ല. ഇത്രയും പോയന്റുകളും ഗോളുകളും നേടിയ മറ്റൊരു ടീമും ഇല്ലെന്നും ഗാര്‍ഡിയോള ചൂണ്ടിക്കാട്ടുന്നു. ഇത്തവണ മോശം പ്രകടനമാണെങ്കിലും മുന്‍ സീസണുകളില്‍ സിറ്റിയുടെ മേധാവിത്വം പ്രകടമായിരുന്നു.

pepguardiola

അബുദാബ് യുണൈറ്റഡ് ഗ്രൂപ്പ് വിലയ്ക്കുവാങ്ങിയതോടെയാണ് സിറ്റിയുടെ തലവര മാറിയത്. കോടികള്‍ വാരിയെറിഞ്ഞ് കളിക്കാരെയും പരിശീലകനേയും സ്വന്തമാക്കിയ ഉടമസ്ഥര്‍ക്കുതന്നെയാണ് ഗാര്‍ഡിയോള ടീമിന്റെ ക്രഡിറ്റ് നല്‍കുന്നത്. വിജയത്തില്‍ പങ്കാളികളായ ഏവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്‍ ക്ലബ്ബകള്‍ക്കിടയിലാണ് ഈ നേട്ടമെന്ന് അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

Story first published: Wednesday, January 1, 2020, 11:36 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+