Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയിലേക്ക് മടങ്ങിവരണോ? ഈ ആവശ്യം അംഗീകരിക്കണം: വെളിപ്പെടുത്തി ഗാര്‍ഡിയോള

ലണ്ടന്‍: ആധുനിക ഫുട്‌ബോള്‍ പരിശീലകരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള. പരിശീലിപ്പിച്ച ടീമുകളെയെല്ലാം വലിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ പെപ് ഗാര്‍ഡിയോളയുടെ ബാഴ്‌സലോണയിലേക്കുള്ള മടങ്ങിപ്പോക്ക് അഭ്യൂഹം ഏറെ നാളായി നിലനില്‍ക്കുന്നതാണ്. ബാഴ്‌സലോണയുടെ അലമാരയില്‍ മൂന്ന് ലീഗ് കിരീടം എത്തിച്ച ഗാര്‍ഡിയോള സിറ്റി വിട്ട് മടങ്ങിപ്പോകുമോയെന്ന കാര്യത്തിന് ഉത്തരവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കാര്യം അംഗീകരിച്ചാല്‍ മാത്രമെ ഇത് നടക്കുകയുള്ളൂവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ബാഴ്‌സലോണ പ്രസിഡന്റ് ബാര്‍തൊമിയു ആ സ്ഥാനത്ത് നിന്ന് നീങ്ങിയാല്‍ മാത്രമെ മടങ്ങിവരികയുള്ളൂവെന്നാണ് ഗാര്‍ഡിയോള പറഞ്ഞത്. ഡിയാറോ ഗോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്‌സലോണയുടെ നിലവിലെ സാഹചര്യത്തില്‍ മികച്ചൊരു പരിശീലകന്‍ അത്യവശ്യമാണ്. വാല്‍വര്‍ദയെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ ശേഷം കൊണ്ടുവന്ന സെറ്റിയന് ടീമിനെ മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. മെസ്സി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്ക് സെറ്റിയന്‍ ശൈലിക്ക് കീഴില്‍ മുന്നോട്ടുപോകുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവിലെ ലാലിഗ പോയിന്റില്‍ റയല്‍ മാഡ്രിഡിന് താഴെ രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ. കഴിഞ്ഞ ദിവസം സെല്‍റ്റാ വിഗോയോട് 2-2 സമനില പിടിക്കേണ്ടി വന്നതിന് ബാഴ്‌സലോണയുടെ പ്രകടനത്തിനെതിരേ വിമര്‍ശനം ശക്തമാകുന്നുണ്ട്. മികച്ചൊരു പരിശീലകനെയാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. പെപ് ഗാര്‍ഡിയോള 2008ലാണ് ബാഴ്‌സലോണയുടെ പരിശീലക കുപ്പായം അണിഞ്ഞത്. തുടര്‍ച്ചയായ മൂന്ന് സീസണില്‍ ബാഴ്‌സയെ ലീഗ് കിരീടം ചൂടിക്കാന്‍ ഗാര്‍ഡിയോളയ്ക്കായി.

pepguardiola-

രണ്ട് കോപ്പാ ഡേല്‍ റേ, മൂന്ന് സൂപ്പര്‍ കോപ്പാ, രണ്ട് ചാമ്പ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നീ കിരീടങ്ങള്‍ മൂന്ന് സീസണിനുള്ളില്‍ ഗാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ ബാഴ്‌സ സ്വന്തമാക്കി. പിന്നീട് ബാഴ്‌സ പ്രസിഡന്റ് ബാര്‍തൊമിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് 2013ല്‍ ഗാര്‍ഡിയോള ബയേണ്‍ മ്യൂണിക്കിലോട്ട് കൂടുമാറി. ബയേണിന് മൂന്ന് ബുണ്ടസ്ലീഗ കിരീടം ഉള്‍പ്പെടെ ഏഴ് കിരീടം സമ്മാനിച്ച ഗാര്‍ഡിയോള 2016ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. സിറ്റിക്ക് തുടര്‍ച്ചയായി രണ്ട് ലീഗ് കിരീടം സമ്മാനിക്കാനും അദ്ദേഹത്തിനായി. ബാഴ്‌സലോണ പ്രസിഡന്റുമായി മെസ്സി ഉള്‍പ്പെടെയുള്ള പല സൂപ്പര്‍ താരങ്ങളും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കൊറോണ കാലത്ത് പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് മെസ്സിയും പ്രസിഡന്റും അഭിപ്രായഭിന്നതയുണ്ടായത്. ശമ്പളത്തിന്റെ 72 ശതമാനം വെട്ടിക്കുറയ്ക്കാമെന്ന് അറിയിച്ചിട്ടും താരങ്ങളുടെ മേല്‍ ക്ലബ്ബ് പ്രസിഡന്റ് അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാരോപിച്ചാണ് മെസ്സി ബാര്‍ത്തോമിയുമായി ഉടക്കിയത്.

Story first published: Thursday, July 2, 2020, 17:53 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+