Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്വാര്‍ഡിയോള യുവന്റസിലേക്ക്; ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ട്രാന്‍സ്ഫര്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണില്‍ ട്രിപ്പിള്‍ കിരീടവിജയം സമ്മാനിച്ച പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള യുവന്റസിലേക്കെന്ന് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് തുകയ്ക്ക് ഗ്വാര്‍ഡിയോള യുവന്റസുമായി കരാറിലെത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് 24 മില്യണ്‍ യൂറോ(187 കോടി രൂപ)യ്ക്ക് ഗ്വാര്‍ഡിയോള യുവന്റസ് പരിശീലകനാകാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

pep-guardiola

യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി ഈ സീസണ്‍ ഒടുവില്‍ യുവന്റസ് വിടുകയാണെന്ന് അറിയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്നെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്നതോടെയാണ് അല്ലെഗ്രി ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഗ്വാര്‍ഡിയോളയുമായി ചര്‍ച്ചനടത്തിയെന്നാണ് സൂചന.

അതേസമയം, ഗ്വാര്‍ഡിയോള യുവന്റസുമായുള്ള കരാര്‍ സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. നേരത്തെ, അടുത്ത സീസണിലും സിറ്റിയെ ചാമ്പ്യന്മാരാക്കുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചില ഇറ്റാലിയന്‍ മാധ്യമങ്ങള്‍ ഗ്വാര്‍ഡിയോളയുടെ കരാര്‍ സ്ഥിരീകരിക്കുന്നുണ്ട്. സീസണില്‍ ലീഗ് കപ്പ്, എഫ് എ കപ്പ്, പ്രീമിയര്‍ ലീഗ് എന്നിവ ഗ്വാര്‍ഡിയോള സിറ്റിയുടെ തട്ടകത്തിലെത്തിച്ചിരുന്നു.

Story first published: Thursday, May 23, 2019, 17:56 [IST]
Other articles published on May 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+