Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ധരാത്രിയില്‍ മാഞ്ചസ്റ്ററിലെ റെസ്‌റ്റോറന്റില്‍ പെപ്-അഗ്യുറോ രഹസ്യച്ചര്‍ച്ച!! മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പുകയുന്നതെന്ത്?

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു ! ബ്രസീലിയന്‍ യുവതാരം ഗബ്രിയേല്‍ ജീസസിനെ കോച്ച് പെപ് ഗോര്‍ഡിയോളയുടെ നിര്‍ദേശ പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് മാനേജ്‌മെന്റ് രാത്രിക്ക് രാത്രി ടീമിലെത്തിച്ചിരിക്കുന്നു. ഇരുപത്തേഴ് ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറാണ് ബ്രസീലിലെ ചാമ്പ്യന്‍ ടീമായ പാല്‍മെയ്‌റാസില്‍ നിന്ന് ഗബ്രിയേലിനെ സ്വന്തമാക്കാന്‍ സിറ്റി നടത്തിയത്. പത്തൊമ്പതുകാരന്റെ വരവോടെ ചര്‍ച്ചയായിരിക്കുന്നത് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയുടെ ടീമിലെ സ്ഥാനമാണ്.

ഈഗോ ക്ലാഷുണ്ട്....

ഈഗോ ക്ലാഷുണ്ട്....

അഗ്യുറോയും ഗോര്‍ഡിയോളയും തമ്മില്‍ അത്ര രസത്തിലല്ലെന്നാണ് വാര്‍ത്തകള്‍. തുടക്കത്തില്‍ തന്നെ ഗോര്‍ഡിയോള അഗ്യുറോയെ കരക്കിരുത്തിക്കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണോ പാല്‍മെയ്‌റാസില്‍ നിന്ന് ഗബ്രിയേലിനെ ടീമിലെത്തിക്കാന്‍ ഗോര്‍ഡിയോളയെ നിര്‍ബന്ധിതനാക്കിയത് എന്നതും ചോദ്യമായി നില്‍ക്കുന്നു.

അര്‍ധരാത്രിയില്‍ പെപ്-അഗ്യുറോ ചര്‍ച്ച..

അര്‍ധരാത്രിയില്‍ പെപ്-അഗ്യുറോ ചര്‍ച്ച..

ഗബ്രിയേല്‍ ജീസസ് ക്ലബ്ബ് മൈതാനത്ത് സഹതാരങ്ങളുമായി ഇടപഴകാനും പരിശീലനം നടത്താനും ആരംഭിച്ചു കഴിഞ്ഞു. രാത്രിയോടെ തന്നെ പെപ് ഗോര്‍ഡിയോളയും അഗ്യുറോയും തമ്മില്‍ ഡീന്‍സ്‌ഗേറ്റിലെ ഇറ്റാലിയന്‍ റെസ്‌റ്റോറന്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. അഗ്യുറോയുടെ ഏജന്റും ഒപ്പമുണ്ടായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ടു ഈ ചര്‍ച്ച.

അഗ്യുറോയുടെ കുഴപ്പമാണോ ?

അഗ്യുറോയുടെ കുഴപ്പമാണോ ?

നടപ്പ് സീസണില്‍ സിറ്റിക്കായി പതിനെട്ട് ഗോളുകളാണ് അഗ്യുറോ നേടിയിട്ടുള്ളത്. എന്നിട്ടും ഇടക്കിടെ അര്‍ജന്റൈന്‍ സ്‌ട്രൈക്കറെ ഫസ്റ്റ് ലൈനപ്പില്‍ നിന്ന് ഗോര്‍ഡിയോള മാറ്റി നിര്‍ത്തും. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്കെതിരെ പോലും അഗ്യുറോയെ മുഖ്യ സ്‌ട്രൈക്കറായി ആദ്യ ഇലവനില്‍ പരീക്ഷിച്ചില്ല. ഇത് ഇവര്‍ക്കിടയിലെ ഈഗോ ക്ലാഷിന്റെ ഭാഗമാണെന്നാണ് സൂചന.

പഴി സ്‌ട്രൈക്കര്‍മാര്‍ക്ക് മാത്രം..

പഴി സ്‌ട്രൈക്കര്‍മാര്‍ക്ക് മാത്രം..

എവര്‍ട്ടനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ന്നതോടെയാണ് കോച്ച് എന്ന നിലയില്‍ പെപ് ഗോര്‍ഡിയോള നടുങ്ങിയത്. മത്സരശേഷം സ്‌ട്രൈക്കര്‍മാരെയാണ് അദ്ദേഹം വിമര്‍ശിച്ചത്. സ്‌കോറിംഗിന് ശേഷിയില്ലാത്ത മുന്‍നിരയാണെങ്കില്‍ ഡിഫന്‍ഡര്‍മാര്‍ സമ്മര്‍ദത്തിലാകും എന്നാണ് ഇതേക്കുറിച്ച് ഗോര്‍ഡിയോളയുടെ അഭിപ്രായം. ഈ മുനവെച്ചുള്ള സംസാരം ആര്‍ക്കെതിരെയാണെന്ന് ഇപ്പോള്‍ മനസിലായില്ലേ !

Story first published: Saturday, January 21, 2017, 8:57 [IST]
Other articles published on Jan 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+