Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരിസില്‍ ഡിറ്റക്ടീവിന്റെ റോളില്‍ പെപ് ഗോര്‍ഡിയോള, റഷ്യന്‍ സുന്ദരി പിടിച്ച് ട്വിറ്ററിലിട്ടു!!

ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ഞായറാഴ്ചയില്‍ കരുത്തരായ മൊണാക്കോയും പി എസ് ജിയും പോരാടുന്നത് കാണുവാന്‍ വി ഐ പി സ്റ്റാന്‍ഡില്‍ പെപ് ഗോര്‍ഡിയോളയുണ്ടായിരുന്നു. കറുത്ത തൊപ്പിയും കറുത്ത കോട്ടുമണിഞ്ഞ് ഡിറ്റക്ടീവിനെ പോലെയായിരുന്നു കക്ഷി. അപ്രതീക്ഷിതമായി ഗോര്‍ഡിയോളയെ കണ്ടവരെല്ലാം ഒന്ന് അമ്പരന്നു. പി എസ് ജിയുടെ മുന്‍ താരം റൊണാള്‍ഡീഞ്ഞോയും വി ഐ പി സ്റ്റാന്‍ഡിലുണ്ടായിരുന്നു മത്സം കാണുവാന്‍. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ചായ പെപ് ആണ് ശരിക്കും ശ്രദ്ധിക്കപ്പെട്ടത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടപ്പോരില്‍ പിറകില്‍ നില്‍ക്കുമ്പോള്‍ ഗോര്‍ഡിയോളക്ക് ഫ്രാന്‍സില്‍ എന്താണ് കാര്യം ? സംശയിക്കേണ്ട പൊന്നുരുക്കാന്‍ തന്നെ. യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ കുറഞ്ഞതൊന്നും ഗോര്‍ഡിയോളക്ക് സീസണില്‍ ആവശ്യമില്ല. ചാമ്പ്യന്‍സ് ലീഗില്‍ മൊണാക്കോയാണ് സിറ്റിയുടെ നോക്കൗട്ട് റൗണ്ട് എതിരാളി. എതിരാളിയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുവാനായിരുന്നു ഈ സന്ദര്‍ശനം.

pepguardiola

ഗോര്‍ഡിയോളയുടെ വരവ് ശരിക്കും ആസ്വദിച്ചത് റഷ്യന്‍ ടിവി അവതാരികയായ വിക്ടോറിയയാണ്. സിറ്റിയുടെ പരിശീലകനൊപ്പം സെല്‍ഫിയെടുത്ത് വിക്ടോറിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലാവുകയും ചെയ്തു.

പി എസ് ജിക്കെതിരെ തോല്‍വിയിലേക്ക് നീങ്ങിയ മൊണാക്കോ സ്‌റ്റോപ്പേജ് ടൈമില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ നേടിയ തകര്‍പ്പന്‍ സമനില ഗോള്‍ ഗോര്‍ഡിയോളയെ അസ്വസ്ഥനാക്കിയിട്ടുണ്ടാകും. ഇഞ്ചോടിഞ്ച് പൊരുതുന്ന മൊണാക്കോയില്‍ നിന്ന് തന്റെ ടീമിന് കടുത്ത വെല്ലുവിളി ഉറപ്പാണെന്ന് തിരിച്ചറിവിലാണ് ഗോര്‍ഡിയോള പാരിസ് വിട്ടിരിക്കുക. ഈ മാസം 21ന് സിറ്റിയുടെ തട്ടകത്തില്‍ മൊണാക്കോ ടീം ആദ്യപാദം കളിക്കാനെത്തും.

ഫ്രഞ്ച് ലീഗ് 1 ല്‍ 22 മത്സരങ്ങളില്‍ പതിനഞ്ചിലും ജയിച്ചു നില്‍ക്കുകയാണ് മൊണാക്കോ. 65 ഗോളുകള്‍ നേടിയിട്ടുണ്ട്. പി എസ് ജിയേക്കാള്‍ 23 ഗോള്‍ അധികമാണ് മൊണാക്കോയുടെ സ്‌കോറിംഗ്. പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുകയാണ് ഗോര്‍ഡിയോളയുടെ ടീം. 22 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 43 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് സിറ്റി. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായി പത്ത് പോയിന്റ് പിറകിലാണ് സിറ്റി. അതുകൊണ്ടു തന്നെ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താതെ പെപ് ഗോര്‍ഡിയോളക്ക് ഇംഗ്ലീഷ് ക്ലബ്ബില്‍ പിടിച്ചു നില്‍ക്കുക അസാധ്യം.

Story first published: Thursday, February 2, 2017, 9:04 [IST]
Other articles published on Feb 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+