Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയിലെത്തുന്നു; ഗാംഗുലിയെ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം പെലെ 38 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലെത്തുന്നു. 56ാമത് സുബ്രതോ കപ്പിന്റെ ഫൈനല്‍ മത്സരത്തിലെ മുഖ്യ അതിഥിയായിട്ടായിരിക്കും പെലെ ഇന്ത്യയിലെത്തുക. ഒക്ടോബര്‍ 11നും 17നുമിടയിലായിരിക്കും സന്ദര്‍ശനം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തിലെ മുഖ്യാതിഥിയും പെലെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലേക്ക് വരുന്ന കാര്യം പെലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും സുബ്രതോ കപ്പിലെ ചെറുപ്പക്കാരായ താരങ്ങളെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് കോസ്‌മോസില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ 1977ല്‍ മോഹന്‍ ബഗാനുമായുള്ള ഒരു സൗഹൃദമത്സരത്തിനായി പെലെ ഇന്ത്യയിലെത്തിയിരുന്നു.

pele

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമിന്റെ സഹഉടമയുമായ സൗരവ് ഗാംഗുലിയുമായി പെലെ കൂടിക്കാഴ്ച നടത്തും. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ ഹരമായിരുന്ന ഗാംഗുലിയുടെ വലിയ ആഗ്രഹമായിരുന്നു പെലെയുമായുള്ള കൂടിക്കാഴ്ച. പെലെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഫണ്ട് സമാഹരണം നടക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ബംഗാള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

രാജ്യത്തിന് വേണ്ടി മൂന്ന് ലോകകപ്പ് നേടിയ പെലെ തന്റെ കരിയറില്‍ ആകെ 1283 ഗോളുകള്‍ നേടിയിട്ടുണ്ട്. മറഡോണയും പെലെയുമാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായി വിലയിരുത്തപ്പെടുന്നത്. രണ്ടുപേരും രണ്ടു കാലഘത്തില്‍ കളിച്ചവരാണ്. മികച്ച കളിക്കാരന്‍ ആരെന്നതില്‍ ഇരുവരും തമ്മില്‍ പലപ്പോഴും വാക്‌പോര് നടത്തിയിട്ടുണ്ട്.

Story first published: Tuesday, September 8, 2015, 8:53 [IST]
Other articles published on Sep 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+