Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ vs അര്‍ജന്റീന; 6-3!! ഇതിഹാസങ്ങളില്‍ ഫേവറിറ്റ് ആരെല്ലാം? തുറന്നു പറഞ്ഞ് സനെറ്റി

ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഇതിഹാസ ഫുട്‌ബോളര്‍മാരില്‍ നിന്നും തന്റെ ഫേവറിറ്റുകള്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ ജാവിയര്‍ സനെറ്റി. ദീര്‍ഘകാലം ദേശീയ ടീമിന്റെ പ്രതിരോധക്കോട്ട കാത്തിട്ടുളള അദ്ദേഹം പല വമ്പന്‍ നേട്ടങ്ങളിലും ടീമിനൊപ്പം പങ്കാളിയായ ശേഷമാണ് കളി മതിയാക്കിയത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ മാത്രമല്ല യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലും ഒരുകാലത്തു ഡിഫഡര്‍മാര്‍ക്കിടയിലെ മിന്നും താരമായിരുന്നു അദ്ദേഹം. നിലവില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാന്‍ ടീമിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് 51 കാരനായ സനെറ്റി.

അര്‍ജന്റൈന്‍ കുപ്പായത്തില്‍ 1994 മുതല്‍ 2011 വരെ 145 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അഞ്ചു ഗോളുകളും സ്‌കോര്‍ ചെയ്തു. അര്‍ജന്റീനയുടെ മാത്രമല്ല ഇന്റര്‍ മിലാന്റെയും ഇതിഹാസ താരമായാണ് സനെറ്റി വിശേഷിപ്പിക്കപ്പെടുന്നത്. 615 മല്‍സരങ്ങളിലാണ് അദ്ദേഹം ഇന്ററിനായി പന്തു തട്ടിയത്. 2014ല്‍ സനെറ്റി ഫുട്‌ബോളിനോടു ഗുഡ്‌ബൈ പറയുകയും ചെയ്തു.

JAVIET ZANETTI LIONEL MESSI

ഫേവറിറ്റിനെക്കുറിച്ച് സനെറ്റി

ഗോളിനോടു (goal) സംസാരിക്കവെയാണ് അര്‍ജന്റീനയുടെയും ബ്രസീലിന്റെയും വ്യത്യസ്ത തലമുറയിലെ ഇതിഹാസങ്ങളുടെ പേരുകള്‍ ഓപ്ഷനുകളായി നല്‍കിയപ്പോള്‍ തന്റെ ഫേവറിറ്റ് ഇവരില്‍ ആരൊക്കെയാണെന്നു ജാവിയര്‍ സനെറ്റി തുറന്നു പറഞ്ഞത്. ലയണല്‍ മെസ്സി, റൊണാള്‍ഡീഞ്ഞോ ഇവരില്‍ ആരാണ് ഫേവറിറ്റെന്നായിരുന്നു ആദ്യത്തെ ചോദ്യം. മെസ്സിയെയാണ് സനെറ്റി തിരഞ്ഞെടുത്തത്.

മുന്‍ ഇതിഹാസങ്ങളായ ഡിയേഗോ മറഡോണ, പെലെ എന്നിവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രണ്ടു പേരെയുമെന്നായിരുന്നു അദ്ദേഹത്തിന്റെ രസകരയമായ മറുപടി. കക്ക, യുവാന്‍ റോമന്‍ റിക്വെല്‍മി എന്നിവരുടെ പേരുകള്‍ നല്‍കിയപ്പോള്‍ സനെറ്റിക്കു കൂടുതല്‍ ഇഷ്ടം കക്കയോടായിരുന്നു. മുന്‍ സ്‌ട്രൈക്കര്‍മാരായ അഡ്രിയാനോ, കാര്‍ലോസ് ടെവസ് എന്നിവരില്‍ തനിക്കു ഇഷ്ടം ടെവസിനെയാണെന്നും സനെറ്റി വ്യക്തമാക്കി.

റൊമാാരിയോ, സെര്‍ജിയോ അഗ്വേറോ എന്നിവരില്‍ ഫേവറിറ്റ് ആരെന്നുള്ള ചോദ്യത്തിന് റൊമാരിയോയെയാണ് തിരഞ്ഞെടുത്തത്. റൊണാള്‍ഡീഞ്ഞോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരില്‍ തനിക്കു ഇഷ്ടം ഡിമരിയയെ ആണെന്നും സനെറ്റി പറഞ്ഞു.

ജൂനീഞ്ഞോ, ജാവിയര്‍ മഷെറാനോ എന്നിവരില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുത്തത് മഷെറാനോയൊണ്. ഏറ്റവും അവസാനമായി പുതു തലമുറയിലെ രണ്ടു മിന്നും താരങ്ങളായ വിനീഷ്യസ് ജൂനിയര്‍, ലൊറ്റാറോ മാര്‍ട്ടിനസ് എന്നിവരില്‍ ഇഷ്ടം ലൊറ്റാറോയെ ആണെന്നും സനെറ്റി കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡീഞ്ഞോ- മെസ്സി കോംബോ

റൊണാള്‍ഡീഞ്ഞോ ബാഴ്‌സലോണയില്‍ കിങായി വിലസവെയാണ് കൗമാരക്കാരനായ മെസ്സി അവിടെ കളിക്കാനെത്തിയത്. ഇവര്‍ക്കിടയില്‍ സഹോദരതുല്യമായ ബന്ധമാണുണ്ടായിരുന്നത്. മെസ്സിയെ ഇതിഹാസ താരമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായ പങ്കുപഹിക്കാന്‍ മുന്‍ ബ്രസീലിയന്‍ മാന്ത്രികനു സാധിച്ചിട്ടുണ്ട്.

MESSI RONALDINHO

ബാഴ്‌സലോണയ്ക്കു വേണ്ടി റൊണാള്‍ഡീഞ്ഞോയും മെസ്സിയും ഒരുമിച്ച് കളിച്ചത് 80 മല്‍സരങ്ങളിലാണ്. എട്ടു ഗോളുകളില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്തു. ബാഴ്‌സ കുപ്പായത്തില്‍ മെസ്സിയുടെ കന്നി ഗോളിനു അസിസ്റ്റ് നല്‍കിയത് റൊണാള്‍ഡീഞ്ഞോയാണെന്നതാണ് കൗതുകകരമായ കാര്യം. രണ്ടു പേരും ഒരുമിച്ച് കളിച്ച 54 മല്‍സരങ്ങളില്‍ ബാഴ്‌സ ജയം കൊയ്തപ്പോള്‍ തോറ്റത് വെറും 11 എണ്ണത്തില്‍ മാത്രമാണ്.

മാത്രമല്ല, 2008ല്‍ ക്ലബ്ബ് വിടവെ തന്റെ 10ാം നമ്പര്‍ ജഴ്‌സി റൊണാള്‍ഡീഞ്ഞോ കൈമാറിയതും മെസ്സിക്കാണ്. പിന്നീട് ക്ലബ്ബിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായി അദ്ദേഹം മാറിയതും ചരിത്രം. 778 മല്‍സരങ്ങളാണ് ബാഴ്‌സയ്ക്കായി മെസ്സി കളിച്ചത്. ഇവയില്‍ 672 ഗോളുകള്‍ വാരിക്കൂട്ടിയ അദ്ദേഹം 303 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

Story first published: Friday, February 7, 2025, 15:31 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+