Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ തന്നെ ക്രിസ്റ്റ്യാനോയേക്കാള്‍ കേമന്‍, ഒരു കാര്യത്തില്‍ മാത്രം ക്രിസ്റ്റിയാനോ മിടുക്കനാണ്, പെലെ എന്താണ് പറയുന്നത്!!!

ബ്രസീലിയ: നെയ്മറിനേക്കാള്‍ മികച്ച പ്ലെയറല്ല ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ രാജാവ് പെലെ. സാങ്കേതികമായി നെയ്മറാണ് മികച്ച ഫുട്‌ബോളര്‍, ക്രിസ്റ്റിയാനോക്കുള്ള ഗുണം ആകാശപ്പോരിലാണ്. മികച്ച ഹെഡര്‍ ഗോളുകള്‍ ക്രിസ്റ്റിയാനോക്ക് നേടുവാന്‍ സാധിക്കുന്നുണ്ട്. ഇത് വളരെ പ്രധാനമാണ്. നെയ്മറിനുള്ള ദൗര്‍ബല്യം ഹെഡറിലാണ്. നെയ്മര്‍ ഹെഡര്‍ ഗോള്‍ നേടുന്നത് നമ്മള്‍ അധികം കാണുന്നില്ല. ഇവിടെ മാത്രമേ നെയ്മറിനെ ക്രിസ്റ്റ്യാനോ പിറകിലാക്കുന്നുള്ളൂ- പെലെ പറഞ്ഞു.

2016 ല്‍ പോര്‍ച്ചുഗലിനായി യൂറോ കപ്പും റയല്‍മാഡ്രിഡിനായി യുവേഫ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ഉയര്‍ത്തിയ ക്രിസ്റ്റ്യാനോ മെസി ഉള്‍പ്പടെയുള്ള മറ്റ് ലോകതാരങ്ങളെ ബഹുദൂരം പിറകിലാക്കിയിരുന്നു. ഇതൊന്നും പക്ഷേ, പെലെ കാര്യമാക്കുന്നില്ല. സാങ്കേതിക തികവില്‍ തന്റെ നാട്ടുകാരനായ നെയ്മര്‍ തന്നെയാണ് മികച്ചതെന്ന് പെലെ പറയുന്നു.

pele

ബ്രസീല്‍ ടീം ടിറ്റെ എന്ന കോച്ചിന് കീഴില്‍ വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും അടുത്ത ലോകകപ്പില്‍ അതിന്റെ ഗുണം കാണാമെന്നും പെലെ പറഞ്ഞു. ബ്രസീലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള ടിറ്റെയുടെ പദ്ധതിയും വളരെ ഫലപ്രദമാണെന്ന് പെലെ നിരീക്ഷിച്ചു.

വ്യക്തിഗതമികവില്‍ അല്ല ടീം എന്ന നിലയിലാണ് കളിക്കേണ്ടത്. ബ്രസീലിന് പലപ്പോഴും സംഭവിച്ച അപകടം ടീം സ്പിരിറ്റ് നഷ്ടമായി എന്നതാണ്. ടിറ്റെ തന്റെ ടീമിനെ ഒരുക്കുന്നത് വ്യക്തിഗത പ്രതിഭകളില്‍ ശ്രദ്ധയൂന്നിയല്ല. ടീം വര്‍ക്കിനാണ് പ്രാധാന്യം. അതിന് അഭിനന്ദനങ്ങള്‍ - പെലെ പറഞ്ഞു.

Story first published: Saturday, February 4, 2017, 14:16 [IST]
Other articles published on Feb 4, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+