Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിലേക്ക് കൂടുമാറ്റമില്ല; യുവന്റസിനൊപ്പം പരിശീലനം ആരംഭിച്ച് ഡിബാല

ഡിബാലക്ക് യുണൈറ്റഡിനെ വേണ്ട

ടുറിന്‍: അര്‍ജന്റീന സ്‌ട്രൈക്കര്‍ പൗലോ ഡിബാലയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റം അസാധ്യമായതോടെ യുവന്റസിനൊപ്പം പരിശീലനം ആരംഭിച്ച് ഡിബാല. ഡിബാലയ്ക്കായി മാഞ്ചസ്്റ്റര്‍ യുണൈറ്റഡ് സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും യുവന്റസ് ആവശ്യപ്പെട്ട ഉയര്‍ന്ന തുകയാണ് കൈമാറ്റത്തിന് തടസമായത്. ഇതോടെ യുവന്റസിനൊപ്പം മെഡിക്കല്‍ ചെക്കപ്പ് പൂര്‍ത്തിയാക്കിയ ഡിബാല ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ചു. മുന്‍ ചെല്‍സി കോച്ച് മൗറീസ്യോ സാറിയുടെ കീഴിലാണ് ഇത്തവണ യുവന്റസ് ഒരുങ്ങുന്നത്.

paulodybala

ക്രിസ്റ്റിയാനോ റൊണാള്‍ഡോ,മരിയോ മാന്‍സുകിച്ച്,ഹിഗ്വെയ്ന്‍ എന്നിവര്‍ക്കൊപ്പം ഡിബാലയും ഇത്തവണ യുവന്റസില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ യുണൈറ്റഡിനൊപ്പം ഡിബാലയെ ലക്ഷ്യം വെച്ച് ഇന്റര്‍ മിലാനും രംഗത്തെത്തിയിരുന്നു.ഡിബാലയെ വിട്ടുനല്‍കിയാല്‍ പകരം ഇക്കാര്‍ഡിയെ നല്‍കാമെന്ന ഓഫറുമായാണ് ഇന്റര്‍ യുവന്റസിനെ സമീപിച്ചത്. എന്നാല്‍ ഇതിനോട് അനുകൂലമായ നിലപാടല്ല യുവന്റസ് സ്വീകരിച്ചത്. നേരത്തെ ഡിബാലയുടെ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അനുകൂലിച്ചിരുന്നു.

മികച്ച താരമാകാന്‍ യുണൈറ്റഡിലേക്ക് പോകാനാണ് ഡിബാലയോട് റൊണാള്‍ഡോ പറഞ്ഞത്. എന്നാല്‍ കൈമാറ്റ ജാലകം അവസാനിക്കാന്‍ രണ്ടു ദിനം മാത്രം ഉള്ളതിനാല്‍ ഇനി കൈമാറ്റം നടക്കാനുള്ള സാധ്യത വളരെ കുറവാണ്.25കാരനായ ഡിബാല 2015ലാണ് യുവന്റസിലെത്തുന്നത്. ക്ലബ്ബിനൊപ്പം 128 മത്സരങ്ങള്‍ കളിച്ച് 57 ഗോള്‍ അദ്ദേഹം നേടിയിട്ടുണ്ട്.യുവന്റസിനൊപ്പം നാല് സീരി എ കിരീടത്തിലും താരം പങ്കാളിയായിട്ടുണ്ട്.

Story first published: Tuesday, August 6, 2019, 8:41 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+