Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി തുടങ്ങും മുന്‍പ് തമ്മിലടി തുടങ്ങി; പോഗ്ബയും മൗറീന്യോയും ഉടക്കില്‍?

ലണ്ടന്‍: പുതിയ ഫുട്‌ബോള്‍ സീസണ്‍ ആരംഭിച്ചതിനൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയും പരിശീലകന്‍ ഹോസെ മൗറീന്യോയും തമ്മില്‍ ഉടക്കിലെന്ന് സൂചന. പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിനുശേഷം പോഗ്ബ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണമാണ് യൂറോപ്യന്‍ മാധ്യമങ്ങളിലെ ഇപ്പോഴത്തെ സംസാരവിഷയം.

paulpogba

കഴിഞ്ഞസീസണില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല പോഗ്ബയുടേത്. ഇത്തവണ ഫ്രാന്‍സിനൊപ്പം ലോകകപ്പ് നേടിയ പോഗ്ബയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ പലപ്പോഴും മൗറീന്യോയുടെ വിമര്‍ശനത്തിനിരയായ പോഗ്ബ പുതിയ സീസണില്‍ ടീമിനുവേണ്ടി ആദ്യ ഗോള്‍ നേടി ലീസ്റ്ററിനെതിരായ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

പോഗ്ബയുടെ പ്രകടനം മികച്ചതാണെന്നായിരുന്നു മത്സരശേഷം മൗറീന്യോയുടെ കമന്റ്. എന്നാല്‍, എന്തൊക്കെ നടന്നാലും എല്ലായിപ്പോഴും താന്‍ മികച്ച പ്രകടനം നടത്താനാണ് ശ്രമിക്കാറുള്ളതെന്ന് കളിക്കുശേഷം താരം ഇസ്റ്റഗ്രാമില്‍ കുറിച്ചു. തന്റെ പോസ്റ്റിലൂടെ പോഗ്ബ പരോക്ഷമായി മൗറീന്യോയുമായുള്ള ഉടക്കിനെക്കുറിച്ചാണ് സൂചിപ്പിച്ചെന്നാണ് ഇപ്പോഴത്തെ ആരോപണം.

ഇതിനു പിന്നാലെ ഒരു ബ്രിട്ടീഷ് പത്രത്തില്‍ വന്ന താരത്തിന്റെ കമന്റും വിവാദമായിട്ടുണ്ട്. ചില കാര്യങ്ങള്‍ എനിക്ക് തുറന്നു പറയാമെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാന്‍ വിലക്കുണ്ടെന്നുമാണ് പോഗ്ബ സൂചിപ്പിച്ചത്. വിലക്കുള്ള കാര്യം പറഞ്ഞാല്‍ ക്ലബ്ബ് പിഴയീടാക്കുമെന്നും പോഗ്ബ പറഞ്ഞു. താരം ബാഴ്‌സലോണയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഇതാണ് ഒളിച്ചുവെച്ചുള്ള സംസാരമെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

Story first published: Sunday, August 12, 2018, 18:48 [IST]
Other articles published on Aug 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+