വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'ഇങ്ങനെ കളിച്ചാല്‍ പോര'; പോള്‍ പോഗ്ബയ്‌ക്കെതിരെ ആഞ്ഞടിച്ച് യുണൈറ്റഡ് ഇതിഹാസതാരം

ലണ്ടന്‍: ഫ്രാന്‍സിനെ ലോകകപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പോള്‍ പോഗ്ബയ്‌ക്കെതിരെ ആഞ്ഞടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസതാരം പോള്‍ സ്‌കോള്‍സ്. യുണൈറ്റഡ് താരമായ പോഗ്ബ തന്റെ പ്രതിഭയ്‌ക്കൊത്ത കളി ക്ലബ്ബിനുവേണ്ടി പുറത്തെടുക്കുന്നില്ലെന്നാണ് സ്‌കോള്‍സിന്റെ ആരോപണം.

നാലു കളികള്‍ കളിച്ചാല്‍ ഒരു കളി മാത്രമാണ് പോഗ്ബ തിളങ്ങുന്നതെന്ന് സ്‌കോള്‍സ് പറഞ്ഞു. പ്രീമിയര്‍ ലീഗ് നേടാനാണ് ഇറങ്ങുന്നതെങ്കില്‍ ഇങ്ങനെ കളിച്ചാല്‍ പോര. പോഗ്ബ സ്ഥിരത കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഒരാഴ്ച മനോഹരമായി കളിച്ചാല്‍ അടുത്തയാഴ്ച മോശമാക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും സ്‌കോള്‍സ് പറയുന്നുണ്ട്.

Pogba

യുണൈറ്റഡിന്റെ മധ്യനിരയിലെ കടിഞ്ഞാണ്‍ പോഗ്ബ ഏറ്റെടുക്കണമെന്നാണ് മുന്‍താരത്തിന്റെ അഭിപ്രായം. യുവന്റസില്‍ കളിച്ച അതേ രീതിയില്‍ യുണൈറ്റഡിലും കളിക്കാന്‍ കഴിയണം. ആര്‍ക്കൊപ്പമാണ് കളിക്കുന്നതെന്നും എന്താണ് തന്റെ ജോലിയെന്നും ഓരോ ആഴ്ചയും പോഗ്ബയ്ക്ക് മുന്‍കൂട്ടി അറിയാമെങ്കിലും അതനുസരിച്ച് കളിക്കാന്‍ കഴിയുന്നില്ലെന്നും സ്‌കോള്‍സ് ചൂണ്ടിക്കാട്ടി.

പോഗ്ബയുടെ പ്രതിഭയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ലോകകപ്പില്‍ അത് തെളിയിക്കുകയും ചെയ്തു. കളിയുടെ എല്ലാ മേഖലയിലും തിളങ്ങാന്‍ താരത്തിന് കഴിയും. പക്ഷെ, തലച്ചോര്‍ ഉപയോഗിച്ച് കളിക്കുന്നില്ല. പുതിയ സീസണില്‍ പോഗ്ബയില്‍നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും സ്‌കോള്‍സ് വ്യക്തമാക്കി. യുണൈറ്റഡിന് വേണ്ടി 718 മത്സരങ്ങള്‍ കളിച്ച കളിക്കാരനാണ് മുന്‍ ഇംഗ്ലണ്ട് താരമായ സ്‌കോള്‍സ്.

Story first published: Thursday, July 26, 2018, 12:01 [IST]
Other articles published on Jul 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X