Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ജയിക്കണം; പോള്‍ പോഗ്ബ മെക്കയില്‍ പ്രാര്‍ഥന നടത്തി

പാരീസ്: റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി ഫ്രഞ്ച്താരം പോള്‍ പോഗ്ബ മുസ്ലീം വിശുദ്ധ കേന്ദ്രമായ മെക്കയില്‍ പ്രാര്‍ഥന നടത്തി. കഅബയ്ക്ക് മുന്നില്‍ പ്രാര്‍ഥിക്കുന്ന വീഡിയോ താരം തന്നെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും വിശുദ്ധമാസമായ റംസാനില്‍ പോഗ്ബ മെക്കയില്‍ എത്തിയിരുന്നു.

ഇവിടെ എത്തിയ ഒരു മനുഷ്യനുമാത്രമേ ഇവിടുത്തെ അനുഭവം തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂയെന്ന് പോഗ്ബ പറഞ്ഞു. അതിമനോഹരമായ ഒരു സ്ഥലമാണിത്. ഇതേക്കുറിച്ച് വിവരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പറഞ്ഞു. പോഗ്ബയുടെ ഇസ്റ്റഗ്രാം വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയിട്ടുണ്ട്.

paul-pogba

മോസ്‌കോയിലേക്ക് തിരിക്കാനിരിക്കുന്ന ഫ്രഞ്ച് ടീമിന്റെ പ്രധാന അംഗമാണ് പോഗ്ബ. മധ്യനിരയിലെ കരുത്തനായ പോഗ്ബയെ കേന്ദ്രീകരിച്ചായിരിക്കും ഫ്രാന്‍സിന്റ കുതിപ്പ്. ലോകകപ്പില്‍ കളിക്കുന്നതിന് മുന്‍പ് മാനസികമായ സന്തോഷം കൈവരിക്കുന്നതിനാണ് പോഗ്ബ മെക്കയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

1998ലെ ലോകകപ്പ് ജേതാക്കളും 2006ലെ റണ്ണറപ്പുകളുമാണ് ഫ്രാന്‍സ്. റഷ്യ ലോകകപ്പ് ഗ്രൂപ്പ് സി യില്‍ ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ, പെറു എന്നവരെ തോല്‍പ്പിച്ച് ടീം ഗ്രൂപ്പ് ജേതാക്കളാകുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നുകൂടിയാണ് യൂറോ റണ്ണറപ്പുകളായ ഫ്രാന്‍സ്.

Story first published: Thursday, May 24, 2018, 14:00 [IST]
Other articles published on May 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+