പാട്രിക്ക് ക്ലൈവര്‍ട്ടിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, മകന്‍ ക്ലൈവര്‍ട്ട് അരങ്ങേറി!
അയാക്‌സ്: ഹോളണ്ട് ഫുട്‌ബോള്‍ ടീം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കുറച്ച പേരുകളുണ്ട്. അതിലൊന്നാണ് പാട്രിക്ക് ക്ലൈവര്‍ട്ട്. ആ ഉയരക്കാരന്‍ സ്‌ട്രൈക്കറെ എങ്ങനെ മറക്കും. ഇപ്പോഴിതാ ഇതിഹാസ താരത്തെ അനുസ്മരിപ്പിക്കും വിധം മകന്‍ ജസ്റ്റിന്‍ ക്ലൈവര്‍ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറിയിരിക്കുന്നു.

പതിനേഴാം വയസില്‍....
പതിനേഴാം വയസില്‍ ജസ്റ്റിന്‍ ക്ലൈവര്‍ട് പിതാവിന്റെ പാത പിന്തുടര്‍ന്ന് ഡച്ച് ക്ലബ്ബ് അയാക്‌സിന് വേണ്ടിയാണ് കളത്തിലിറങ്ങിയത്. 1994 മുതല്‍ 1997 വരെ പാട്രിക്ക് ക്ലൈവര്‍ട് അയാക്‌സിന്റെ സൂപ്പര്‍ താരമായിരുന്നു. രണ്ട് തവണ ഡച്ച് ഫസ്റ്റ് ഡിവിഷന്‍ ലീഗ് കിരീടവും ഒരു തവണ യുവേഫചാമ്പ്യന്‍സ് ലീഗും അയാക്‌സിനൊപ്പം പാട്രിക്ക് ക്ലൈവര്‍ട് സ്വന്തമാക്കി. പിതാവ് സ്‌ട്രൈക്കറായിരുന്നെങ്കില്‍ മകന്‍ ക്ലൈവര്‍ട്ട് വിംഗറാണ്.

പകരക്കാരനായിട്ട്....
മുപ്പത്തൊമ്പതാം മിനുട്ടില്‍ പകരക്കാരനായിട്ടാണ് ജസ്റ്റിന്‍ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ടീം വിജയിച്ചത് ജൂനിയര്‍ ക്ലൈവര്‍ട്ടിന്റെ രാശി നല്ലതാണെന്ന് അടിവരയിടുന്നു. പി ഇ സി സൊലെക്കെതിരെ അയാക്‌സ് 3-1ന് ജയിച്ചു കയറി.

പിതാവ് യൂറോപ്പ് കീഴടക്കിയ താരം...
അയാക്‌സില്‍ സൂപ്പര്‍ താരമായതോടെ പാട്രിക് ക്ലൈവര്‍ടിനെ തേടി യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ എത്തി. എ സി മിലാന്‍, ബാഴ്‌സലോണ, ന്യൂകാസില്‍ യുനൈറ്റഡ്, വലന്‍ഷ്യ ക്ലബ്ബുകളില്‍ കളിച്ച ശേഷം പി എസ് വി ഐന്തോവനിലൂടെ ഡച്ച് ലീഗിലേക്ക്തന്നെ മടങ്ങി. കരിയറിലെ അവസാന കാലത്ത് ഫ്രഞ്ച് ലീഗില്‍ ലിലെയിലുംകളിച്ചു.

പാട്രിക്ക് ക്ലൈവര്‍ട് ഇപ്പോള്‍ എവിടെ ?
രാജ്യത്തിനായി എഴുപത്തൊമ്പത് മത്സരങ്ങളില്‍ നിന്ന് നാല്‍പത് ഗോളുകളും പാട്രിക്ക് ക്ലൈവര്‍ട് നേടി. നാല്‍പതിലെത്തി നില്‍ക്കുന്ന പാട്രിക്ക് ഇപ്പോള്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരിസ് സെയിന്റ്‌ജെര്‍മെയിന്റെ ഫുട്‌ബോള്‍ ഡയറക്ടറാണ്. പിതാവിനെ പോലെ അയാക്‌സില്‍ തിളങ്ങി യൂറോപ്പിലെ സൂപ്പര്‍ ക്ലബ്ബുകള്‍ തന്നെയാണ് മകന്‍ ക്ലൈവര്‍ട്ടിന്റെയും ലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications