Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ലീഗ് കിരീടം തുടര്‍ച്ചയായ രണ്ടാംതവണയും പിഎസ്ജിക്ക്

പാരിസ്: എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ പിഎസ്ജി തുടര്‍ച്ചയായ രണ്ടാംതവണും ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. മൊണാക്കോയ്ക്കെതിരായ മത്സരം കളിക്കുന്നതിന് മുമ്പാണ് പിഎസ്ജിയുടെ കിരീട നേട്ടം. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ലില്ലെ ടൗലൂസിനെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെ പിഎസ്ജി ചാമ്പ്യന്‍പട്ടത്തിനുള്ള പോയന്റ് ഉറപ്പിച്ചു. കഴിഞ്ഞ ഏഴ് സീസണുകളില്‍ പി.എസ്.ജിയുടെ ആറാം കിരീടമാണിത്.

psg

ഇത്തവണ നേരത്തെതന്നെ കിരീടനേട്ടം ആഘോഷിക്കാന്‍ ടീമിന് കഴിയുമായിരുന്നു. എന്നാല്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങളും തോറ്റത് തിരിച്ചടിയായി. പിഎസ്ജിക്ക് 33 മത്സരങ്ങളില്‍നിന്നും 84 പോയന്റുണ്ട്. രണ്ടാംസ്ഥാനക്കാര്‍ക്ക് 33 കളിയില്‍നിന്നും 65 പോയന്റ് മാത്രമേ നേടാനായുള്ളൂ. മൂന്നാംസ്ഥാനത്തുള്ള ലിയോണിന് ഇത്രയും മത്സരങ്ങളില്‍നിന്നും 59 പോയന്റുണ്ട്.

പരിക്കേറ്റ് സീസണിലെ അവസാന മത്സരങ്ങള്‍ സൂപ്പര്‍താരം നെയ്മറിന് കളിക്കാനായിരുന്നില്ല. ഇത് പിഎസ്ജിയുടെ കിരീടനേട്ടം വൈകിപ്പിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പ് പുറത്തായതിന്റെ നിരാശ പിഎസ്ജി കിരീടനേട്ടത്തോടെ കഴുകിക്കളഞ്ഞു. 1986ല്‍ ആദ്യമായി ലീഗ് കിരീടം സ്വന്തമാക്കിയ പിഎസ്ജിയുടെ എട്ടാം കിരീടമാണിത്.

Story first published: Monday, April 22, 2019, 9:34 [IST]
Other articles published on Apr 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+