പാരിസ്: ബാഴ്‌സലോണയില്‍ നിന്ന് നെയ്മറിനെ റാഞ്ചാന്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പി എസ് ജി അവസാന വട്ട ഒരുക്കവും പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ നെയ്മറിനായി ശ്രമിച്ചിരുന്നെങ്കിലും അന്ന് ബാഴ്‌സലോണ മുന്നോട്ടു വെച്ച തുക പി എസ് ജിയുടെ പദ്ധതികളെ അട്ടിമറിക്കുന്നതായിരുന്നു. ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. സ്‌പെയിനില്‍ ട്രാന്‍സ്ഫര്‍ വിവാദം പിന്തുടരുന്നതിനാല്‍ നെയ്മര്‍ അവിടം വിടാനുള്ള തീരുമാനത്തിലാണ്. ഇത് മുന്നില്‍ കണ്ടാണ് പി എസ് ജി നീങ്ങുന്നത്.
അടുത്ത സീസണില്‍ നെയ്മറിനെ ടീമിലെത്തിക്കുവാന്‍ 222 ദശലക്ഷം പൗണ്ടിന്റെ കരാറാണ് പി എസ് ജി ലക്ഷ്യമിടുന്നത്. റയലില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള ശ്രമം ഉപേക്ഷിച്ചാണ് നെയ്മറിനായി ശക്തമായി രംഗത്ത് വന്നത്.

ഇതിനായി പി എസ് ജിയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ചെയ്തത് ക്ലബ്ബിലെ അംഗങ്ങളായ ബ്രസീല്‍ താരങ്ങളെ കൊണ്ട് സമ്മര്‍ദം ചെലുത്തലാണ്. മാര്‍ക്വുഞ്ഞോസ്, ലുകാസ് മൗറ, തിയഗോ സില്‍വ എന്നീ പി എസ് ജി താരങ്ങള്‍ നെയ്മറുടെ അടുത്ത സുഹൃത്തുക്കളാണ്.
മെസിക്ക് ബാഴ്‌സലോണയില്‍ ലഭിക്കുന്നത് പോലൊരു പരിഗണനയും വേതനവുമൊക്കെയാണ് പി എസ് ജി ബ്രസീലിയന്‍ പ്രതിഭയെ ആകര്‍ഷിക്കുവാന്‍ മുന്നോട്ട് വെക്കുന്നത്. ഇതിനിടെ, നെയ്മറെ നിലനിര്‍ത്താന്‍ ബാഴ്‌സയും ശ്രമിക്കുന്നുണ്ട്. 25 ദശലക്ഷം പൗണ്ട് വാര്‍ഷിക ശമ്പളം 2021 വരെ നല്‍കാമെന്ന കരാര്‍ നെയ്മറിന്റെ ഏജന്റ് വാഗ്നര്‍ റിബെയ്‌റോ തള്ളിക്കളഞ്ഞിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം, ഐസ്
പോര്‍ച്ചുഗലും ബെല്‍ജിയവും ആറ് ഗോള്‍ ജയം സ്വന്തമാക്കി, ഫ്രാന്‍സ് ഹോളണ്ടിനെ കീഴടക്കി
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിന്‍, ഇറ്റലി ടീമുകള്‍ക്ക് ജയം, ഐസ്ലാന്‍ഡ് തുര്‍ക്കിയെ വീഴ്ത്തി കരുത്തറിയിച്ചു
ഡല്‍ഹി ഡൈനമോസിനെതിരെ സമനില, കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യപോയിന്റ്