Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന് താരത്തെ നിര്‍ദ്ദേശിച്ചത് അര്‍ജന്റീന!! റിച്ചാര്‍ളിസണിന്റെ വരവിന് പിന്നില്‍ മുന്‍ ഡിഫന്‍ഡര്‍

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളാണ് ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീലും അര്‍ജന്റീനയും. കാല്‍പന്തുകളിയിലെ ബദ്ധവൈരികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇരുടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ എക്കാലത്തും ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ ആരാധകര്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതുപോലെയുള്ള ശത്രുത ബ്രസീലിന്റെയും അര്‍ജന്റീനയുടെയും താരങ്ങള്‍ തമ്മില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിന് പുതിയൊരു തെളിവും കൂടി ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. ബ്രസീസിന്റെ പുതിയ കണ്ടെത്തലായ റിച്ചാര്‍ളിസണിനെ ദേശീയ ടീമിലേക്കു കൊണ്ടു വന്നതിനു പിറകില്‍ ഒരു അര്‍ജന്റൈന്‍ താരമാണ്.

നിര്‍ദേശിച്ചത് സബലേറ്റ

നിര്‍ദേശിച്ചത് സബലേറ്റ

അര്‍ജന്റീനയുടെ മുന്‍ ഡിഫന്‍ഡറായ പാബ്ലോ സബലേറ്റയാണ് റിച്ചാര്‍ളിസണിന് ബ്രസീല്‍ ടീമിലേക്കു വഴിയൊരുക്കിയത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിന്റെ താരമാണ് സബലേറ്റ. പ്രീമിയര്‍ ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബായ എവര്‍ട്ടനു വേണ്ടിയാണ് റിച്ചാര്‍ളിസണ്‍ കളിക്കുന്നത്. താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ സബലേറ്റയാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്ന് ബ്രസീസിലിന്റെ അസിസ്റ്റന്റ് കോച്ചായ സില്‍വീഞ്ഞോ വെളിപ്പെടുത്തി.
സപ്തംബറില്‍ അമേരിക്ക, എല്‍ സാല്‍വദോര്‍ എന്നിവര്‍ക്കെതിരേ നടന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് റിച്ചാര്‍ളിസണിനെ ആദ്യമായി ഉള്‍പ്പെടുത്തിയത്. സാല്‍വദോറിനെ ബ്രസീല്‍ 5-0നു തകര്‍ത്ത മല്‍സരത്തില്‍ താരം ഇരട്ടഗോളുകളും നേടിയിരുന്നു.

അടുത്ത സുഹൃത്തുക്കള്‍

അടുത്ത സുഹൃത്തുക്കള്‍

സബലേറ്റയടക്കം പലരുമായും തനിക്ക് അടുത്ത സൗഹൃദമാണുള്ളതെന്ന് സില്‍വീഞ്ഞോ പറഞ്ഞു. ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഇവരില്‍ നിന്നും ചിലപ്പോള്‍ അഭിപ്രായം തേടാറുമുണ്ട്. നേരത്തേ വാട്‌ഫോര്‍ഡിന്റെ താരമായിരുന്ന റിച്ചാര്‍ളിസണിനെതിരേ കളിച്ച ശേഷം സബലേറ്റ വിളിച്ചിരുന്നു. വാട്‌ഫോര്‍ഡില്‍ റിച്ചാര്‍ളിസണെന്ന വളരെ മികച്ചൊരു താരമുണ്ടല്ലോയെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. വെറുമൊരു സാധാരണ താരമല്ല, മറിച്ച് അസാധാരണ താരമാണ് റിച്ചാര്‍ളിസണെന്നും സബലേറ്റ തന്നോട് പറഞ്ഞിരുന്നതായും സില്‍വീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

 അലെന്‍ മികച്ച താരം

അലെന്‍ മികച്ച താരം

നവംബറില്‍ നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ പുതുമുഖമായ നാപ്പോളിയുടെ അലനെ ഉള്‍പ്പെടുത്തിയിരുന്നു. മിഡ്ഫീല്‍ഡറായ അലനെ തങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും മികച്ച താരമാണ് അദ്ദേഹമെന്നും സില്‍വീഞ്ഞോ പറഞ്ഞു.
കഴിഞ്ഞ ഏഴു വര്‍ഷമായി അലന്‍ യൂറോപ്പില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ഉഡിനെസില്‍ തുടങ്ങിയ താരം പിന്നീട് നാപ്പോളിയില്‍ എത്തുകയായിരുന്നു. കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മധ്യനിരയില്‍ മിന്നുന്ന പ്രകടനമാണ് അലന്‍ കാഴ്ചവയ്ക്കുന്നതെന്നും സില്‍വീഞ്ഞോ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, October 27, 2018, 16:50 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+