Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മന്‍ ബുണ്ടസ് ലിഗ സീസണിലെ താരം ഉസ്മാനെ ഇജ്ജാണ് !! ബാഴ്‌സയും ഈ ചങ്ങായിക്ക് പിറകെയാണ്‌

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ 2016/17 സീസണിലെ താരോദയം ആര് ? അത് മറ്റാരുമല്ല, ബൊറുസിയ ഡോട്മുണ്ടിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബെലെ. പത്തൊമ്പത് വയസുള്ള ഡെംബെലെ കഴിഞ്ഞ സമ്മര്‍ട്രാന്‍സ്ഫറില്‍ റെന്നെസില്‍ നിന്ന് ഡോട്മുണ്ടിലെത്തുകയായിരുന്നു.

മുപ്പത്തിരണ്ട് ലീഗ് മത്സരങ്ങള്‍ക്കിറങ്ങിയ ഡെംബെലെ ആറ് ഗോളുകളും പതിമൂന്ന് അസിസ്റ്റും നടത്തിയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. ഡി എഫ് ബി-പൊകാല്‍ ഫൈനലില്‍ എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ നേടിയ വിജയഗോള്‍ കളിയെഴുത്തുകാരുടെ പ്രശംസ നേടി.

ousmanedembele

ഉസ്മാന്‍ ഡെംബെലെയെ സ്വന്തമാക്കുവാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ ശക്തമായി രംഗത്തുണ്ട്. 2021 വരെ ബൊറുസിയ ഡോട്മുണ്ടുമായി കരാറുള്ളതിനാല്‍ ബാഴ്‌സലോണക്ക് വലിയ സാമ്പത്തിക ബാധ്യതവരും ഫ്രഞ്ച് യുവതാരത്തെ ടീമിലെത്തിക്കുന്നത്.
അടുത്തിടെ ഇംഗ്ലണ്ടിനെതിരെ സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സ് 3-2ന് ജയിച്ചപ്പോള്‍ ഡെംബെലെ ഗോള്‍ നേടി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഷാല്‍ക്കെയുടെ നബില്‍ ബെന്റലെബ്, വോള്‍സ്ബര്‍ഗിന്റെ റിചെഡ്‌ലി ബസോയര്‍, ഫ്രീബര്‍ഗിന്റെ കാഗ്ലാര്‍ സോയുന്‍ചു, ഹെര്‍ത ബെര്‍ലിന്റെ ജോര്‍ദാന്‍ ടൊറുനാരിഹ എന്നിവരും ബുണ്ടസ് ലിഗ താരോദയമായി പരിഗണിക്കപ്പെട്ടിരുന്നു. അന്തിമ വിധിയില്‍ ഉസ്മാന്‍ താരമായി.

Story first published: Thursday, June 22, 2017, 9:53 [IST]
Other articles published on Jun 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+