Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ ലോകകപ്പിന് യോഗ്യത നേടുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം: സന്ദേശ് ജിങ്കന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിരോധകോട്ടയാണ് സന്ദേശ് ജിങ്കന്‍. 2019 സീസണോടെ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ച ജിങ്കന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെടുന്തൂണാണ്. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് ജേതാവായ ജിങ്കന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം തന്റെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യക്ക് ഫിഫ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുകയാണ് തന്റെ വലിയ സ്വപ്‌നമെന്നാണ് ജിങ്കന്‍ പറഞ്ഞത്.

'നമ്മുടെ വലിയ സ്വപ്‌നം രാജ്യത്തിന് ഫിഫ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ്. എന്നാല്‍ ഇതിലേക്ക് എത്താന്‍ പല ഘട്ടങ്ങളും നമ്മള്‍ തരണം ചെയ്യേണ്ടതുണ്ട്. എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ സ്ഥിരമാവുക എന്നതാണ് ആദ്യത്തെ കാര്യം. ടോപ് 100 ടീമില്‍ നിന്ന് ടോപ് 50ലേക്ക് എത്തണം. ഹോം ടൂര്‍ണമെന്റുകളിലും വിദേശ മൈതാനങ്ങളിലും വിജയിക്കണം. കായിക പരമായും മാനസികമായും ഒത്തിണക്കം വേണം. താരങ്ങളെന്ന നിലയില്‍ എപ്പോഴും വിജയിക്കാനുള്ള ആര്‍ത്തിവേണം'-ജിങ്കന്‍ പറഞ്ഞു.

sandeshjhingan

അര്‍ജുന അവാര്‍ഡ് നേടുന്ന 27ാമത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമാണ് ജിങ്കന്‍. നിലവിലെ സാഹചര്യത്തില്‍ പുരസ്‌കാര വിതരണം വിര്‍ച്വലായി നടത്തിയതിനാല്‍ പരാതിയില്ല. ചണ്ഡിഗഡിലെ സെക്രട്ടറിയേറ്റ് ഹൗസ് മികച്ച സ്ഥലമാണ്. കുട്ടികളായിരുന്നപ്പോള്‍ വളരെ വിസ്മയത്തോടെയാണ് ഞങ്ങള്‍ അതിനെ നോക്കിയത്. അതിനാല്‍ അതില്‍ പ്രവേശിക്കുകയെന്നതും അതും അര്‍ജുന അവാര്‍ഡ് വാങ്ങാനായി പ്രവേശിക്കുകയെന്നതും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ജിങ്കന്‍ പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് ഒരുക്കിയ ഒമ്പത് സ്ഥലങ്ങളില്‍ നിന്നാണ് 72 അവാര്‍ഡ് ജേതാക്കള്‍ വിര്‍ച്വലായി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. പുരസ്‌കാര നേട്ടത്തെക്കുറിച്ചുള്ള ജിങ്കന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'പുരസ്‌കാര നേട്ടം ഒരു ഉത്തരവാദിത്തമായാണ് കാണുന്നത്. ഞാന്‍ ഉത്തരവാദിത്തത്തോടെയാണ് വളര്‍ന്നത്. ഒരു സൈഡിലേക്ക് ഒതുങ്ങിയിരിക്കാതെ എപ്പോഴും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനാണ് ആഗ്രഹിക്കുന്നത്.

എന്റെ പ്രകടനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. എന്നെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തതിന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനും ജനറല്‍ സെക്രട്ടറി കൗശല്‍ ദാസിനും വലിയൊരു നന്ദി പറയുന്നുവെന്നും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു. 27കാരനായ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനാല്‍ അടുത്ത സീസണില്‍ പുതിയ ക്ലബ്ബിനൊപ്പം പ്രതീക്ഷിക്കാം. 2015 മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായ ജിങ്കന്‍ 36 മത്സരത്തില്‍ നിന്ന് നാല് ഗോളും നേടിയിട്ടുണ്ട്.

Story first published: Sunday, August 30, 2020, 10:47 [IST]
Other articles published on Aug 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+