Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററിന്റെ മഹിതരിയന് പിന്നാലെ ആഴ്‌സണലിന്റെ ഒലിവര്‍ ജിറൂദും അടിച്ചു സ്‌കോര്‍പിയന്‍ ഗോള്‍!!

ലണ്ടന്‍: പുതുവര്‍ഷത്തില്‍ ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന്റെ സ്‌കോര്‍പിയന്‍ ഗോള്‍. പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍പാലസിനെതിരെയാണ് ജിറൂദ് തേള്‍ ഗോളുമായി ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. പതിനേഴാം മിനുട്ടിലായിരുന്നു ഈ ഗോള്‍.

giroud

എന്താണ് സ്‌കോര്‍പിയന്‍ (തേള്‍) ഗോള്‍ ?

തേളിന്റെ വാലിനെ അനുസ്മരിപ്പിക്കും വിധമായിരിക്കും ഈ ഗോള്‍ നേടുമ്പോള്‍ പ്ലെയറുടെ ശരീരഭാഷ. ശരീരം മുന്നോട്ടാഞ്ച് കാലിന്റെ മടമ്പ് കൊണ്ട് പന്ത് കണക്ട് ചെയ്താണ് ഈ വിധം ഗോളുകള്‍ നേടുന്നത്.

ജിറൂദിന്റെ തേള്‍ കിക്ക്..

കൗണ്ടര്‍ അറ്റാക്കിംഗിലൂടെയാണ് ഗോളിന് വഴി തുറക്കുന്നത്. പതിവ് പോലെ ഇടത് വിംഗിലൂടെ ചിലി സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസിന്റെ കുതിപ്പ്. ബോക്‌സിന് തൊട്ടു പുറത്ത് നിന്ന് പന്ത് സ്റ്റോപ് ചെയ്ത് സാഞ്ചസ് മധ്യഭാഗത്ത് നിന്ന് സമാന്തരമായി തനിക്കൊപ്പം ഓടിക്കയറിയ ജിറൂദിനെ ഒന്ന് നോക്കി. വലത് കാല്‍ കൊണ്ടൊരു അളന്ന്മുറിച്ച ക്രോസ്. ജിറൂദ് അല്പം മുന്നോട്ടാഞ്ഞു പോയി. ഹെഡര്‍ മിസ്. പക്ഷേ, വലത് കാലില്‍ ഊന്ന് ഇടത് ബാക്ഹീല്‍ കൊണ്ട് കണക്ട് ചെയ്തു. പന്ത് ബാറില്‍ ഉരസി വലക്കുള്ളിലേക്ക്. ഗോളിയുടെ വലത് ഭാഗത്തേക്കുള്ള മുഴുനീള ഡൈവിംഗൊന്നും വില പോയില്ല.

ബോക്‌സിംഗ് ഡേയിലും തേള്‍ കിക്ക് ഗോള്‍...

ബോക്‌സിംഗ്‌ഡേയില്‍ സണ്ടര്‍ലാന്‍ഡിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അര്‍മേനിയന്‍ താരം ഹെന്റിക് മഹതരിയന്‍ നേടിയ ഗോളും തേള്‍ കിക്കിലൂടെ. ഈ ഗോള്‍ വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് യുനൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് അഭിപ്രായപ്പെട്ടിരുന്നു. ഇബ്രായുടെ പാസിലായിരുന്നു ഗോള്‍.

Story first published: Monday, January 2, 2017, 15:39 [IST]
Other articles published on Jan 2, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+